iuml-02

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ കടുപ്പിച്ച് ലീഗ്. കോൺഗ്രസ് വരുത്തുന്ന കാലതാമസത്തിൽ ലീഗിൽ കടുത്ത അതൃപ്തി പുകയുകയാണ്. ഈ വിഷയത്തിൽ അടിയന്തര ചർച്ചകൾ നടത്തുന്നതിനായി മുസ്‌ലിം ലീഗ് നേതൃയോഗം നാളെ ചേരും. യോഗത്തിന് മുൻപായി മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായില്ലെങ്കിൽ കോൺഗ്രസിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്താനാണ് ലീഗിന്റെ തീരുമാനം. 

 

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം യുഡിഎഫ് പ്രവർത്തകർക്കിടയിൽ ഉണ്ടാക്കുന്ന ആശങ്കകളും വിഷമങ്ങളും നാളത്തെ യോഗത്തിൽ പ്രധാന ചർച്ചയാകും. പ്രഖ്യാപനം വൈകുന്നതിലുള്ള അതൃപ്തി ലീഗ് നേതൃത്വം ഇതിനോടകം തന്നെ ഹൈക്കമാൻഡിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലീഗ് നേതൃത്വം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. 

 

മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ തുടർന്ന് നടക്കുന്ന മന്ത്രിസഭാ രൂപീകരണവും ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതുമായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. എന്നാൽ പ്രഖ്യാപനം ഇനിയും വൈകുന്ന സാഹചര്യമുണ്ടായാൽ ലീഗിന്റെ ഭാഗത്ത് നിന്നും കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങൾക്കും വാർത്താസമ്മേളനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വലിയ സാധ്യതയുണ്ട്. കോൺഗ്രസിന്റെ തീരുമാനം വൈകുന്നത് മുന്നണിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് നിലവിൽ സൃഷ്ടിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

The Indian Union Muslim League has expressed strong dissatisfaction over Congress delaying the announcement of the Chief Minister even nine days after the election results. An emergency leadership meeting has been called at Panakkad tomorrow to discuss the growing political uncertainty within the UDF alliance. The League leadership has warned of strong reactions, protests, and public criticism if the Congress high command continues to delay its decision. The uncertainty surrounding cabinet formation and ministerial positions has intensified tensions within the alliance. Political developments in Kerala are expected to take a crucial turn in the coming hours as pressure mounts on Congress to finalize the Chief Minister candidate.