rajeev-chandrashekar-kc

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ബിജെപിക്ക് എന്താണ് കാര്യം. കാര്യമുണ്ടെന്ന് പറയാതെ പറയുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. കെ.സിയെ  മുഖ്യമന്ത്രിയാക്കുന്നതിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മില്‍ രസകരമായൊരു മത്സരം നടക്കുന്നു എന്നുള്ള എക്സ് പോസ്റ്റ് പങ്കുവച്ചാണ് രാജീവ് ചന്ദ്രശേഖരന്‍റെ കുറിപ്പ്.  

കെ.സി വേണുഗോപാലിനെ കേരളത്തിലെ  മുഖ്യമന്ത്രിയാക്കുന്നതിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മില്‍ രസകരമായൊരു മത്സരം നടക്കുന്നു എന്നാണ് ആദിത്യ ജാക്കി എന്നയാള്‍ എക്സില്‍ കുറിപ്പിട്ടത്. ' കെ.സി കേരളത്തിലേക്ക് വരണമെന്ന് ബിജെപി സംസ്ഥാന ഘടകം താല്‍പര്യപ്പടുമ്പോള്‍ അദ്ദേഹം ഡല്‍ഹിയില്‍ തുടരണമെന്നാണ്   കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്' പോസ്റ്റില്‍ പറയുന്നത് ഇതാണ്. 

'ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല- ഇതാണ് ഈ വിഷയത്തിൽ എന്‍റെ പ്രതികരണം' എന്നാണ് രാജീവ് ചന്ദ്രേശഖര്‍ സ്ക്രീന്‍ഷോട്ടിനൊപ്പം കുറിച്ചത്. ഡൽഹി ചർച്ചകൾ പൂർത്തിയായിട്ട് രണ്ട് ദിവസമായെങ്കിലും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുകയാണ്. ബംഗളൂരുവിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉടൻ സോണിയാഗാന്ധിയുമായി സംസാരിച്ചേക്കും എന്നാണ് വിവരം.

ENGLISH SUMMARY:

BJP State President Rajeev Chandrasekhar has shared a light-hearted post on X (formerly Twitter) regarding the ongoing discussions over the next Kerala Chief Minister. He shared a screenshot of a post claiming a "competition" between Kerala BJP and the national leadership over K.C. Venugopal's future. While the state unit reportedly wants him in Kerala, the national leadership supposedly prefers him to stay in Delhi, hinting at his influence in both spheres. Chandrasekhar wittily commented that he does not intend to confirm or deny the claim, even as the Congress high command's decision on the CM post remains delayed.