മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലേറെ പേരുകൾ പരിഗണനയിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മനോരമ ന്യൂസിനോട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ ഘടകങ്ങളും വിശദമായി വിലയിരുത്തിയ ശേഷം ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ പട്ടികയുടെ ഒറിജിനാലിറ്റി പരിശോധിക്കണമെന്ന് സണ്ണി ജോസഫ്. താൻ ആരുടെയും പേര് പറഞ്ഞിട്ടില്ല. പട്ടിക പുറത്തായതില്‍ പ്രതികരിക്കേണ്ടത് നിരീക്ഷകരെന്നും സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
തളിപ്പറമ്പ്, പയ്യന്നൂര്‍ വിജയം അപ്രതീക്ഷിതം, ഞെട്ടിപ്പോയി. ധര്‍മടത്തെ വോട്ടും പ്രതീക്ഷിച്ചതിനും അപ്പുറം. ലീഗുമായി വകുപ്പുമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സണ്ണി. വകുപ്പുമാറ്റം നല്ലതെന്നാണ് വ്യക്തിപരമായ അഭിപ്രായം. കുഴല്‍നാടന്‍റെ പരാമര്‍ശത്തില്‍ ലീഗ് പരാതിപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ്.