bengalviolenceeee

TOPICS COVERED

 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളില്‍ വ്യാപക അക്രമം. മൂന്ന്പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നിരവധി ഓഫിസുകള്‍തകര്‍ത്തു. കര്‍ശന നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.ബംഗാളിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ രണ്ട് ബി.ജെ.പിപ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ന്യൂ ടൗണ്‍മേഖലയില്‍ ടി.എ.സി– ബി.ജെ.പി ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റബി.ജെ.പി പ്രവര്‍ത്തകന്‍ മധു മണ്ഡല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കുംമരിച്ചു. 

പിന്നാലെ ടി.എം.സി അനുകൂലികളുടെ വീടുകള്‍ക്കു നേരെ വ്യാപകഅക്രമം നടന്നു. ഹൗറയില്‍ യാദവ് ബര്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകനുംകൊല്ലപ്പെട്ടു. ജയ് ശ്രീറാം വിളിച്ചതിന്‍റെ പേരില്‍ ഒരുസംഘംആക്രമിക്കുകയായിരുന്നു എന്ന് ഭാര്യ പറഞ്ഞു. ബിര്‍ഭുമില്‍മാരകായുധമുപയോഗിച്ചുള്ള ആക്രമണത്തിലാണ് ടി.എം.സി പ്രവര്‍ത്തകന്‍ അബിര്‍ഷെയ്ഖ് കൊല്ലപ്പെട്ടത്. നിരവധി ടി.എം.സി ഓഫിസുകള്‍ ബി.ജെ.പിപ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കൊല്‍ക്കത്ത ഹോഗ് മാര്‍ക്കറ്റിലെ ന്യൂമാര്‍ക്കറ്റ് യൂണിയന്‍ ഓഫിസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി.അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കുംഡി.ജി.പിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍നിര്‍ദേശം നല്‍കി. അക്രമം നടത്തുന്നവരെ പുറത്താക്കുമെന്ന് ബി.ജെ.പിസംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ മുന്നറിയിപ്പു നല്‍കി.സുവേന്ദുഅധികാരി തന്നെ മുഖ്യമന്ത്രിയാവും എന്നാണ് ലഭിക്കുന്ന വിവരം

ഭവാനിപുര്‍ വിട്ട് സുവേന്ദു നന്ദിഗ്രാം മണ്ഡലം നിലനിര്‍ത്താനാണ് സാധ്യതഎന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇന്ന് നിയമസഭയുടെകാലാവധി അവസാനിക്കുമെന്നിരിക്കെ രാജിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മമത ബാനര്‍ജി.

 

ENGLISH SUMMARY:

West Bengal election violence erupted following the election results, leading to widespread clashes and casualties. The Election Commission has directed strict action against those involved in the unrest.