കൂത്തുപറമ്പിലെ രാഷ്ട്രീയ അന്തരീക്ഷം ഭീതിജനകമായിരുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജയന്തി രാജൻ. സമാധാനപരമായി പ്രചാരണം നടത്താൻ പോലും എതിരാളികൾ സമ്മതിച്ചില്ലെന്നും വോട്ടെടുപ്പ് ദിവസം പോലും മണ്ഡലത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്നും വയനാട് മാനന്തവാടി സ്വദേശി ജയന്തി രാജൻ മനോരമ ന്യൂസിനോട് പറഞ്ഞു
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് LDF നെതിരെ ഗുരുതരമായ ആരോപണവുമായി ജയന്തി രാജൻ രംഗത്തെത്തിയത്
കൂത്തുപറമ്പിൽ നടക്കുന്നത് ഭയത്തിൻ്റെ രാഷ്ട്രീയമാണെന്നും ജനാധിപത്യപരമായ രീതിയിലല്ല തിരഞ്ഞെടുപ്പ് നടന്നതെന്നും ജയന്തി ആരോപിക്കുന്നു. എങ്കിലും 19 ദിവസത്തെ പ്രചാരണം കൊണ്ട് 69,000 വോട്ടുകൾ നേടാനായി. ബൂത്തിലിരുന്നതിനും പാർട്ടി പ്രവർത്തനത്തിന് നേതൃത്വം നൽകിയതിനും യു.ഡി.എഫ് പ്രവർത്തകൻ ക്രൂരമായി ആക്രമിക്കപ്പെട്ടതായും ജയന്തി രാജൻ ചൂണ്ടിക്കാട്ടി. 1286 വോട്ടിനാണ് ലീഗ് സ്ഥാനാർഥിയായ ജയന്തി കൂത്തുപറമ്പിൽ തോറ്റത്. RJD യിലെ PK പ്രവീണാണ് തിരഞ്ഞെടുക്കപ്പെട്ടത്