സംസ്ഥാനത്ത് ജനം മാറ്റത്തിനായി വോട്ടു ചെയ്തുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. ജനാധിപത്യത്തിന്‍റെ വിജയമാണ് സംസ്ഥാനത്ത് കണ്ടത്, അല്ലാതെ യു‍ഡിഎഫിന്‍റെ മാത്രം നേട്ടമല്ലെന്നും അത് കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണകരമായെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.  'ചിലരൊക്കെ അവകാശപ്പെടുന്നുണ്ട് അവരുടെ വിജയമാണെന്ന് അങ്ങനെയൊന്നുമല്ല. ജനങ്ങള്‍ പൊറുതിമുട്ടി.ഒരു മാറ്റം വരാന്‍ വേണ്ടി ചെയ്ത വോട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും പ്രയോജനപ്പെട്ടു. പയ്യന്നൂരിലും തളിപ്പറമ്പിലും ഉള്ള ആളുകള്‍ തിരിച്ച് വോട്ടു ചെയ്യണമെങ്കില്‍ അതിന്‍റെ അവസ്ഥ അതായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണ് പയ്യന്നൂരിലും തളിപ്പറമ്പിലും വിമതരുടെ ജയത്തിന് കാരണം'- സുകുമാരന്‍ നായര്‍ വിശദീകരിച്ചു. 

ആര് മുഖ്യമന്ത്രി ആയാലും എന്‍എസ്എസിന് കുഴപ്പമില്ലെന്നും കഴിവും പരിചയസമ്പത്തുമുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് പറയുന്നില്ലെന്നും കോണ്‍ഗ്രസാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വി.ഡി.സതീശന്‍റെ ചില നിലപാടുകളോട് ഇപ്പോഴും വിയോജിപ്പാണുള്ളതെന്നും എന്നാല്‍ തിരുത്തണമെന്ന് താന്‍ പറയില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയാക്കണമോ എന്നത് കോണ്‍ഗ്രസിന്‍റെ കാര്യമാണ്. ആരെ തീരുമാനിച്ചാലും സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

ജനങ്ങളുടെ മനസിന് മുറിവേറ്റു. ഇത് തിരിച്ചുപിടിക്കണമെന്ന് അവര്‍ തീരുമാനിച്ചതാണ് കണ്ടത്. പത്തനാപുരത്ത് ആരെയും ജയിപ്പിക്കണമെന്നും തോല്‍പ്പിക്കണമെന്നും പെരുന്നയില്‍ നിന്ന് നല്‍കിയിരുന്നില്ലെന്നും സമദൂരം പാലിക്കുന്നതാണ് എന്‍എസ്എസിന്‍റെ നിലപാട്. അത് പാലിക്കണമെന്നേ പറഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  എന്‍എസ്എസ് അനാവശ്യമായി സര്‍ക്കാരില്‍ നിന്ന് ഒന്നും നേടിയെടുത്തിട്ടുമില്ല, ആവശ്യപ്പെടാറുമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. 

ENGLISH SUMMARY:

NSS General Secretary G. Sukumaran Nair described the UDF's massive victory in the 2026 Kerala elections as a "triumph for democracy" rather than just a coalition's gain. He noted that the people of Kerala voted decisively for change, which ultimately benefited the Congress and its allies. While he refrained from suggesting any specific name for the Chief Minister’s post, he emphasized that the candidate should be someone with proven capability and administrative experience. Nair clarified that the NSS does not have a personal preference, stating that the final decision rests entirely with the Congress party. Interestingly, he reiterated his disagreement with some of the stances taken by V.D. Satheesan in the past but maintained that he wouldn't demand any corrections. His remarks are seen as a strategic move to maintain the organization’s influence while leaving the door open for any leadership chosen by the UDF.