ബേപ്പൂരില്‍ പി.വി.അന്‍വറിന്റെ തോല്‍വിക്കു കാരണം പിറകില്‍ നിന്നുള്ള കുത്തെന്ന വിലയിരുത്തലില്‍ യു.ഡി.എഫ് ജില്ലാ നേതൃത്വം. സിപിഎം ശക്തികേന്ദ്രങ്ങളില്‍ കാര്യമായ വോട്ടുവിഹിതം നേടിയപ്പോഴും യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനാവാത്തത് പരിശോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു

ചുമ്മാ പറഞ്ഞതല്ല.കൃത്യമായ കണക്കിന്റെ പുറത്തായിരുന്നു ഈ ആത്മവിശ്വാസം  അന്‍വറിന്റെ ബേപ്പൂരിലെത്തിച്ചതിനു ചരടുവലിച്ച സിപിഎം, കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വോട്ടുകണക്കില്‍ കൃത്യമായ ഉറപ്പും നല്‍കിയിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്റെ ബേപ്പൂര്‍ ,ചെറുവണ്ണൂര്‍ ,സോണലുകളില്‍പെട്ട ബൂത്തുകളും കടലുണ്ടിപഞ്ചായത്തുമാണു ഇടതു കോട്ടയായി കരുതുന്നത്. ഇതിനെ രാമനാട്ടുകര ,ഫറോക്ക് ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ കൊണ്ടുമറികടക്കാമെന്നായിരുന്നു  യു.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല . ഇവിടങ്ങളിലും പി.എ. മുഹമ്മദ് റിയാസ് മേല്‍ക്കൈ നേടി.സ്ഥാനാര്‍ഥിയെ കുറിച്ച് പരാതിയില്ലെന്നു കോണ്‍ഗ്രസും ലീഗും ഒരേ സ്വരത്തില്‍ പറയുമ്പോഴായിരുന്നു ഈ വീഴ്ച

 മുസ്്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളാണു രാമനാട്ടുകരയും ഫറോക്കും. ഇവിടങ്ങളിലെ വോട്ടുചോര്‍ച്ചയ്ക്ക് കാരണം കണ്ടെത്തേണ്ടത് ലീഗിന്റെ കൂടി ഉത്തരവാദിത്വമായി മാറി. അതേസമയം മികച്ച പരിഗണനയുണ്ടാവുമെന്ന്  പി.വി.അന്‍വറിന് കോണ്‍ഗ്രസ് ജില്ലാ–സംസ്ഥാന നേതൃത്വം ഇതിനകം ഉറപ്പുനല്‍കിയിട്ടുണ്ട്.