നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് മടങ്ങിയെത്തി. തിരഞ്ഞെടുപ്പ് തിരിച്ചടിയെ കുറിച്ച് പ്രതികരണം തേടിയപ്പോള്‍ ചെറുചിരിയും അഭിവാദ്യവും മാത്രമായിരുന്നു പിണറായി വിജയന്‍റെ മറുപടി.   ഇന്ന് ക്ളിഫ് ഹൗസില്‍ താമസിക്കുന്ന മുഖ്യമന്ത്രി നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് കണ്ണൂരിലേക്ക് മടങ്ങും.ഒന്നാം നമ്പര്‍കറുത്ത കാറില്ല, വന്‍സുരക്ഷാ സംവിധനവും ഇല്ല. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ആഗമനകവാടം ഇങ്ങനെയൊരു കാഴ്ച പത്തുകൊല്ലതില്‍ആദ്യമായാണ് കാണുന്നത്. എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്  പക്ഷെ ആളും ആരവവും സേനാവിഭാഗങ്ങളുടെ ബഹളവും ഒന്നുമില്ല.  പിണറായിക്കായി  എത്തിയത് എകെജി സെന്‍ററിലെ വാഹനം.വി .ജോയി വി.ശിവന്‍കുട്ടിഎ.എ.റഹിം എന്നിവര്‍മാത്രം  സ്വീകരിക്കാനെത്തി. വിമാനത്താവളത്തിന്‍റെ ലൗഞ്ചിന് പുറത്തേക്കെത്തിയ മുഖ്യമന്ത്രിയോടുള്ള ചോദ്യവും അതിനുള്ള ഉത്തരവും ഇങ്ങനെ. 

ക്ലിഫ് ഹൗസിലേക്ക് പോയ മുഖ്യമന്ത്രി നാളെത്തന്നെ ഒൗദ്യോഗിക വസതി ഒഴിയാനാണ് സാധ്യത. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത്ശേഷം നാളെ  കണ്ണൂര്‍ക്ക് മടങ്ങും. വീണ്ടും തിരുവനന്തപുരത്തെത്തുമ്പോള്‍  എകെജി സെന്‍ററിന് സമീപത്തെ ചിന്ത ഫ്ലാറ്റിലാവും താമസിക്കുക. ഇവിടെ രണ്ട് ഫ്ലാറ്റുകള്‍ പിണറായി വിജയനായി മാറ്റിവെച്ചിട്ടുണ്ട്.  3എ.3 ബി ഫ്ളാറ്റുകള്‍ നേരത്തെയും പിണറായി ഉപയോഗിച്ചിരുന്നു. പത്തുവര്‍ഷത്തെ മുഖ്യമന്ത്രിപദം ഒഴിയുന്ന പിണറായി ഇനി രാഷ്ട്രീയ , വ്യക്തി ജീവിതങ്ങളിലെടുക്കുന്ന തീരുമാനങ്ങളെന്താവും? സിപിഎമ്മും കേരളവും താല്ഡപര്യത്തോടെ  ഉത്തരം കാത്തിരിക്കുകയാണ്.

 

 

 

ENGLISH SUMMARY:

Pinarayi Vijayan has returned to the capital after a significant defeat in the assembly elections. Upon being asked for a reaction to the electoral setback, Chief Minister Pinarayi Vijayan offered only a slight smile and a greeting.