Untitled design - 1

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം വി ഡി സതീശന്‍ സ്വന്തം മണ്ഡലമായ പറവൂരിലെത്തി. തിരുവനന്തപുരത്തു നിന്ന് വന്ദേഭാരത് എക്സ് പ്രസിലാണ് എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചത്. വന്‍ സുരക്ഷയാണ് കന്‍റോണ്‍മെന്‍റ് ഹൗസ് മുതല്‍ തമ്പാനൂര്‍ സ്റ്റേഷന്‍ വരെ പൊലീസ് ഒരുക്കിയിരുന്നത്. പ്രവര്‍ത്തകരുടെ ആവേശവും സ്വീകരണവും ഉണ്ടാകാന്‍ സാധ്യതയുളളതുകൊണ്ടാണ് സുരക്ഷ കൂട്ടിയത്. 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ വി.ഡിയെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു. 'മുഖ്യമന്ത്രി.. സതീശാ' എന്നു വിളിച്ച് പ്രവര്‍ത്തകര്‍ നേതാവിനെ തോളിലേറ്റി. 140 അസംബ്ലി മണ്ഡലങ്ങളിലും പണിയെടുത്ത വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്നും ഇല്ലെങ്കില്‍  സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും  സതീശൻ അനുകൂലികൾ എറണാകുളത്ത് പറഞ്ഞു. 

ഡിസിസി ഓഫിസിന്റെ മെയിൻ ഓഡിറ്റോറിത്തില്‍ വച്ച് വി.ഡി സതീശന്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. പ്രവർത്തകർക്കൊപ്പം സെൽഫി എടുത്തു. അണികള്‍ ഷാള്‍ അണിയിച്ചു. 

ENGLISH SUMMARY:

V.D. Satheesan has returned to his constituency, Paravur, following election victory. He traveled from Thiruvananthapuram to Ernakulam on the Vande Bharat Express, where he was warmly welcomed by hundreds of supporters who chanted his name and expressed their desire for him to become the Chief Minister of Kerala.