ആലപ്പുഴ കൈപിടിച്ച് വലത്തേക്ക് നടന്നപ്പോൾ ഇടതുപക്ഷത്തിനത് അപ്രതീക്ഷിത തിരിച്ചടിയായി. ജില്ലയിൽ ആകെയുള്ള ഒൻപത് സിറ്റിൽ ആറും യുഡിഎഫിനൊപ്പം നിന്നു. അമ്പലപ്പുഴയിലടക്കം ഉണ്ടായ കനത്ത തിരിച്ചടി ആലപ്പുഴയിലെ സി പി എമ്മിൽ വലിയ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴിവയ്ക്കും എന്നുറപ്പാണ് മണ്ഡല പുനർ നിർണയത്തിനു ശേഷം ഇതുവരെ ഇടതു ചേർന്ന് ഒഴുകിയ ആലപ്പുഴ വലത്തോട്ടൊഴുകി. ഇടതുകോട്ടകൾ തകർത്തായിരുന്നു ജില്ലയിലെ യുഡിഎഫ് തേരോട്ടം. വിജയം പ്രതീക്ഷിച്ച മണ്ഡലങ്ങളിലെ തിരിച്ചടിക്കൊപ്പം യു ഡിഎഫ്-എൽഡി എഫ് വോട്ടുകളിലുണ്ടായ അന്തരവും മുന്നണിയെയും സിപിഎം നേത്യത്വത്തെയും അലട്ടുന്നു. പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും ആറിടത്ത് വിജയം CPM ഉറപ്പിച്ചിരുന്നു. എന്നാൽ ഉറപ്പുണ്ടായിരുന്ന ആലപ്പുഴ നഷ്‌ടമായി. മറ്റിടങ്ങളിൽ ഏതിർ സ്ഥാനാർഥികൾക്ക് അമ്പരപ്പിക്കുന്ന ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. അമ്പലപ്പുഴയിൽ ജി.സുധാകരൻ ഉയർത്തിയ CPM സംഘടനാശക്തി ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള നീക്കം വിജയം കണ്ടില്ല. സുധാകരൻ്റെ വിജയം CPM ന് ഒരു തോൽവിക്കപ്പുറം ഉണങ്ങാത്ത മുറിവും അഭിമാനക്ഷതവുമാണ്. അമ്പലപ്പുഴയിലും കായംകുളത്തും ആലപ്പുഴയിലും CPM വോട്ടുചോർച്ചയും അനുഭാവികളുടെ വോട്ട് ലഭിക്കാത്തതും തോൽവിക്ക് മുഖ്യ കാരണമായി.
ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, അരൂർ , ചേർത്തല, കായംകുളം,മാവേലിക്കര എന്നിവിടങ്ങളിൽ BJP യ്ക്ക് മുൻകാലത്തേക്കാൾ വോട്ട് കുറഞ്ഞു. ഇത് UDFന് ഗുണമായിട്ടുണ്ട്. തോറ്റെങ്കിലും ചെങ്ങന്നൂരിലും മാവേലിക്കരയിലും എൽഡിഎഫ് ദൂരിപക്ഷം കുറയ്ക്കാനായത നേട്ടമായി യുഡിഎഫ് വിലയിരുത്തുന്നു.