സംസ്ഥാനത്ത് യുഡിഎഫ് തരംഗം പൂര്‍ണം. നിലവില്‍ 101 സീറ്റുകളിലാണ് യുഡഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്. ഹരിപ്പാട് രമേശ് ചെന്നിത്തല, ആലത്തൂര്‍ ടി.എം. ശശി, തൃശൂരില്‍ രാജന്‍ പല്ലന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, പാലായില്‍ മാണി സി.കാപ്പന്‍, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്, തിരുവമ്പാടിയില്‍ സി.കെ.കാസിം, ചേലക്കരയില്‍ യു.ആര്‍.പ്രദീപ് എന്നിവര്‍ ജയിച്ചതായി തിരഞ്ഞെടുപ്പന്‍ കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23377 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല ജയിച്ചുകയറിയത്.

26803 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്‍റെ ആലങ്കോട് ലീലാകൃഷ്ണനെ രാജന്‍ പല്ലന്‍ പരാജയപ്പെടുത്തിയത്. 54851 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. 52907 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമാണിത്. ആലത്തൂരില്‍ 8553  വോട്ടുകള്‍ക്കാണ് കെ.എം. ഫെബിനെ ടി.എം.ശശി തോല്‍പ്പിച്ചത്. 6741 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലിന്‍റോ ജോസഫിനെതിരെ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി കാസിം നേടിയത്. കല്‍പ്പറ്റയില്‍ ടി.സിദ്ദിഖ്, കൊടുങ്ങല്ലൂരില്‍ ഒ.ജെ.ജനീഷ്, അമ്പലപ്പുഴയില്‍ ജി.സുധാകരന്‍, പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ജയം ഉറപ്പിച്ചു. 29386 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയില്‍ യു.ആര്‍.പ്രദീപിന്‍റെ ജയം.

എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞ  കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. ഉറച്ച ഇടതുകേന്ദ്രങ്ങളായ തളിപ്പറമ്പും പയ്യന്നൂരും സിപിഎമ്മിനെ കൈവിട്ടു. പയ്യന്നൂരില്‍ 6969 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ടിഐ മധുസൂദനനെതിരെ വിമതനായ വി.കുഞ്ഞികൃഷ്ണന്‍ ലീഡ് ചെയ്യുന്നത്. തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.ശ്യാമളയ്ക്കെതിരെ 18628 വോട്ടിനാണ് ടി.കെ.ഗോവിന്ദന്‍ ലീഡ് ചെയ്യുന്നത്. അമ്പലപ്പുഴയില്‍ 16173 വോട്ടുകള്‍ക്ക് ജി.സുധാകരന്‍ ലീഡ് ചെയ്യുന്നു. 

മല്‍സരിച്ച മല്‍സരിച്ച പന്ത്രണ്ടിടത്തും പിന്നിലായ കേരള കോണ്‍ഗ്രസ് എം വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം കേരള കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കി. മല്‍സരിച്ച ഏഴിടത്തും ലീഡ് നേടി. ആര്‍എസ്​പിക്ക് അഞ്ചില്‍ നാലിടത്തും ലീഡുണ്ട്. 

ENGLISH SUMMARY:

The UDF is heading toward a landslide victory in the 2026 Kerala Assembly elections, currently leading in 101 constituencies. Chandy Oommen has created history in Puthuppally by securing the highest majority of the election with 52,907 votes. Other prominent winners include Ramesh Chennithala from Haripad and Rajan Pullan from Thrissur, both of whom have been officially declared victorious by the Election Commission. In a major blow to the LDF, even its safest bastions in Kannur like Payyanur and Taliparamba are witnessing strong anti-incumbency, with CPIM rebel V. Kunjikrishnan leading in Payyanur. While the LDF's overall count has dwindled significantly, G. Sudhakaran's lead in Ambalappuzha remains one of the few bright spots for the front. This election marks a decisive mandate for change, effectively ending the LDF’s dream of a third consecutive term.