സിപിഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതര്‍ക്ക് മുന്നേറ്റം. പയ്യന്നൂരില്‍ 11 റൗണ്ട് എണ്ണിയപ്പോള്‍ വി. കുഞ്ഞികൃഷ്ണന്‍ 3805 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്തുവന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ മധുസൂദനനെതിരെയാണ് വി. കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്നത്.
തളിപ്പറമ്പില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയില്‍ മത്സരിച്ച ടി.കെ. ഗോവിന്ദന് 7206 വോട്ടിന്‍റെ ലീഡുണ്ട്. അഞ്ച് റൗണ്ട് വോട്ടെണ്ണലാണ് തളിപ്പറമ്പില്‍ പൂര്‍ത്തിയായത്. അമ്പലപ്പുഴയില്‍ ജി. സുധാകരന്‍റെ ലീഡ് 7774 വോട്ടാണ്. നാലാം റൗണ്ടില്‍ കുഞ്ഞികൃഷ്ണന് 1,920 വോട്ടിന്‍റെ ലീഡ് ലഭിച്ചു. പിന്നീട് എണ്ണിയെ 6 മുതല്‍ 10–ാം റൗണ്ടുകളിലെ ലീഡോടെയാണ് കുഞ്ഞികൃഷ്ണന്‍ മുന്നിലെത്തിയത്.