തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായ പ്രവചിച്ച് ശ്രദ്ധനേടിയ സിപി റാഷിദിന്‍രെ പ്രവചനങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന പ്രവചനമായിരുന്നു സിപി റാഷിദിന്‍റേത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി 91-102 സീറ്റുവരെ തൂത്തുവാരുമെന്നായിരുന്നു റാഷിദിന്‍റെ പ്രവചനം. 41.5%– 45% വരെയാണ് യുഡിഎഫിന് റാഷിദ് പ്രവചിച്ച വോട്ട്. എല്‍ഡിഎഫിന് 38-48(36.5% - 39.5 % ), എൻഡിഎ 1-3(14%- 17%) എന്നിങ്ങനെയാണ് റാഷിദ് പ്രവചിച്ചത്. ഇതിനോട് സമാനമാണ് ജനവിധി.
ഏകദേശം 43.34 ശതമാനമാണ് നിലവില്‍ യുഡിഎഫിന് ലഭിച്ച വോട്ട്. 104 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. 34 സീറ്റുകളില്‍ എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. 32.41 ശതമാനമാണ് എല്‍ഡിഎഫിന് നിലവിലുള്ള വോട്ട് വിഹിതം. ബിജെപിക്ക് 11.45 ശതമാനം വോട്ടുണ്ട്.
64 സീറ്റില്‍ ലീഡുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. 26 ഇടത്ത് സിപിഎം, 22 ഇടത്ത് ലീഗ്, എട്ടിടത്ത് സിപിഐ, ഏഴിടത്ത് കേരള കോണ്‍ഗ്രസുമാണ് മൂന്നിടത്ത് ആര്‍എസ്പിയും ലീഡ് ചെയ്യുന്നുണ്ട്. ആര്‍എംപി, കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി എന്നിവര്‍ ഒരിടത്തുമാണ് ലീഡ് ചെയ്യുന്നത്.