udf-100-seats-kerala-result

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 100 സീറ്റുകളില്‍ യുഡിഎഫ് ലീഡ്  ചെയ്യുന്നു. എല്‍ഡിഎഫിന്‍റെ ലീഡ് 39 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി. എന്‍ഡിഎ ഒരിടത്താണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം റൗണ്ട്  വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴും ധര്‍മടത്ത് രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയയും പാലക്കാട് ശോഭാ സുരേന്ദ്രനും ലീഡ് ചെയ്യുകയാണ്. പാലായില്‍ ജോസ് കെ.മാണി പിന്നില്‍. ഒറ്റപ്പാലത്ത് പി.കെ.ശശിയും ഉടുമ്പന്‍ ചോലയില്‍ കെ.കെ.ജയചന്ദ്രനും പിന്നിലാണ്. തിരുവല്ലയിലും കോഴിക്കോട്  സൗത്തിലും ബിജെപി ലീഡ് ചെയ്യുന്നു. തവനൂരില്‍ കെ.ടി.ജലീല്‍ പിന്നില്‍. ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാനും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ലീഡ് ചെയ്യുന്നു.

ENGLISH SUMMARY:

The 2026 Kerala Assembly election results are heading toward a historic landslide for the UDF, which is currently leading in 100 seats. In a shocking trend, Chief Minister Pinarayi Vijayan is trailing by over 2,000 votes in his home constituency of Dharmadam after the fourth round of counting. Several key figures of the ruling LDF, including Jose K. Mani, K.T. Jaleel, and K.K. Jayachandran, are also trailing behind their rivals. Meanwhile, the LDF's overall lead has shrunk to just 39 seats, signaling a massive anti-incumbency wave across the state. In the NDA camp, Shobha Surendran is maintaining a lead in Palakkad, while the party shows strength in Thiruvalla and Kozhikode South. If these trends hold, the UDF is set to form a stable government with a thumping majority, ending the LDF’s hopes for a third consecutive term.