തുടര്‍ ഭരണം ലഭിച്ചാല്‍ മന്ത്രിയാകുമെന്ന് ഉറപ്പു പറയാന്‍ കഴിയില്ലെന്ന് എ കെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനം പാര്‍‌ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രവചനങ്ങളെ മാത്രം ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നതെന്നും, തുടര്‍ ഭരണം എന്നത് യാഥാര്‍ഥ്യമാണെന്നും എ കെ ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

അതേസമയം, 5000വരെ ഭൂരിപക്ഷം കിട്ടുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചു. നേമത്ത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ല.  ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പ് ാണെന്നും വി.ശിവന്‍കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

Also Read: ബേപ്പൂരില്‍ മികച്ച വിജയം നേടും; എല്‍ഡിഎഫ് അധികാരത്തില്‍ വരും: റിയാസ്

മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് പിണറായി വിജയനാണ്. മുഖ്യമന്ത്രി ആരാണെന്ന് ഫലം വന്ന ശേഷം തീരുമാനിക്കുമെന്നും ടി പി രാമകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജനാധിപത്യ സംവിധാനത്തെ അപഹസിക്കുന്ന രീതിയാണ് യുഡിഎഫിലെ മുഖ്യമന്ത്രി ചര്‍ച്ചയെന്നും ടി പി ചൂണ്ടിക്കാട്ടി. 

 

ബേപ്പൂരില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ്. കഴിഞ്ഞ തവണ നേടിയ എണ്‍പത്തിരണ്ടായിരം വോട്ടുകള്‍  ഇക്കുറിയും  ഇടതുമുന്നണിക്ക് ലഭിക്കും. എല്‍ഡിഎഫ് അധികാരത്തില്‍വരും. നിഷ്പക്ഷര്‍ എല്‍ഡിഎഫിനൊപ്പമാണ്. വ്യക്തി അധിക്ഷേപങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്നും റിയാസ് മനോരമ ന്യൂസിനോടു പറഞ്ഞു. 

ENGLISH SUMMARY:

AK Saseendran has stated that he cannot guarantee becoming a minister if the LDF secures a consecutive term, as the party will decide on ministerial positions. He expressed confidence in LDF's victory and dismissed relying solely on predictions.