ഇടുക്കിയില്‍ മിടുക്ക് കാട്ടുക യുഡിഎഫ് ആകുമെന്ന് മനോരമ ന്യൂസ്– സി വോട്ടര്‍ എക്സിറ്റ് പോള്‍. എല്‍ഡിഎഫ് മുന്നേറ്റം രണ്ട് സീറ്റുകളില്‍ ഒതുങ്ങിയേക്കും. ജില്ലയില്‍ മൂന്ന് മുതല്‍ അഞ്ച് സീറ്റുവരെ യുഡിഎഫ് നേടിയേക്കാമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്.
ജില്ലയില്‍ 49 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫ് നേടുമെന്നും 37 ശതമാനം എല്‍ഡിഎഫും ഏഴ് ശതമാനം എന്‍ഡിഎ നേടുമെന്നുമാണ് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്.
ഹോട്ട് സീറ്റായ ഇടുക്കി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ.പൗലോസിന് ജയസാധ്യതയെന്ന് എക്സിറ്റ് പോള്‍.
മന്ത്രി റോഷി അഗസ്റ്റിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. 2021 ല്‍ 5573 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ റോഷി അഗസ്റ്റിന്‍ പരാജയപ്പെടുത്തിയത്. പ്രതീഷ് പ്രഭയാണ് എന്‍ഡിഎയ്ക്കായി ജനവിധി തേടിയത്.