thiruvanthapuram-exit-poll-1

കേരളം മുഴുവന്‍ ഉറ്റുനോക്കിയ ശക്തമായ ത്രികോണമല്‍സരങ്ങളാണ്  കേരളത്തിന്‍റെ രാഷ്ട്രിയമനസ്  തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാന്‍ കാരണമായത്. അതില്‍ നേമം വട്ടിയൂര്‍കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ മല്‍സരം മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തി . ഈ മണ്ഡലങ്ങളില്‍ ആരുജയിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം.   നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍  രാജീവ് ചന്ദ്രശേഖറിന്  നേരിയമുന്‍തൂക്കമുണ്ടെന്നാണ്  മനോരമ ന്യൂസ് സി–വോട്ടര്‍ മെഗാ എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത് .  ‌ശക്തമായ ബലാബലമാണ് കഴക്കൂട്ടത്തും  വട്ടിയൂര്‍കാവിലും. പ്രവചനാതീതമായ മല്‍സരം.

 

തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളില്‍  6 മുതല്‍ 8 സീറ്റുവരെ എല്‍ഡിഎഫ് നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം സുചിപ്പിക്കുന്നത് . 4മുതല്‍ 6സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കാം. ഒന്നുമുതല്‍ 3സീറ്റുകള്‍ വരെയാണ് എന്‍ഡിഎയ്ക്ക് എക്സിറ്റ് പോള്‍ പറയുന്നത്.

 

തിരുവനന്തപുരത്ത് യുഡിഎഫിന് 38ശതമാനവും എല്‍ഡിഎഫിന് 36ശതമാനവും എന്‍ഡിഎയ്ക്ക് 20 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്നും എക്സിറ്റ് പോള്‍ഫലം സൂചിപ്പിക്കുന്നു.

ENGLISH SUMMARY:

The Manorama News-C Voter Mega Exit Poll 2026 predicts a fierce three-cornered contest in Thiruvananthapuram district, with key constituencies like Nemom, Kazhakkoottam, and Vattiyoorkavu witnessing intense political battles. BJP leader Rajeev Chandrasekhar is projected to hold a slight edge in Nemom, while the LDF and UDF continue to fight for dominance across the capital district. The survey also points to a close vote share race between the UDF and LDF, making Thiruvananthapuram one of the most closely watched regions in the Kerala Assembly Election 2026.