flex-against-vd-satheesan

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ്. 'മുഖ്യമന്ത്രിയാകാനുള്ള വി.ഡി.സതീശന്‍റെ മോഹം നടക്കില്ലെന്നും പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു' എന്നുമാണ് ഫ്ലക്സിലുള്ളത്. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. 'കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും, വി.ഡി.സതീശന്‍റെ പിആര്‍ പണി അവസാനിപ്പിക്കുക'- എന്ന ഫ്ലക്സും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം ആലുവയിലടക്കം വി.ഡി.സതീശന് അനുകൂലമായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പുതിയ ഫ്ലക്സുകളെന്നാണ് വിലയിരുത്തല്‍. 

അതേസമയം, ചര്‍ച്ച രൂക്ഷമാകുന്നതിനിടെ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. മഹാരാഷ്ട്ര കോൺഗ്രസ് ചർച്ചകൾക്കായി മാത്രമാണ് ഡൽഹിയിലെത്തിയിട്ടുള്ളത് എന്നാണ്  ചെന്നിത്തലയുടെ പ്രതികരണം. ഈ മാസം  17 ന്  മഹാരാഷ്ട്ര കോൺഗ്രസ് ചർച്ചക്കായി ഡൽഹിയിൽ എത്തിയപ്പോൾ  മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും രമേശ് ചെന്നിത്തല നടത്തിയതായാണ് വിവരം. രാവിലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

Following the 2026 Kerala Assembly elections, internal friction within the Congress has intensified as anti-V.D. Satheesan flex boards appeared in front of the Ernakulam DCC office. The boards, placed under the name 'Congress Family,' accuse Satheesan of using PR agencies to undermine senior leader Ramesh Chennithala and claim his CM ambitions will fail. Meanwhile, Ramesh Chennithala is in Delhi for high-level meetings, further fueling speculation about the party's future leadership ahead of the May 4 results.