മന്ത്രി കെ.രാജന്‍ നല്ല പണിക്കാരനാണെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇതിന്‍റെ പേരില്‍ ഇടതുസഹയാത്രികര്‍ തന്‍റെ മരിച്ചുപോയ പിതാവിനെക്കുറിച്ച് മോശമായി പറഞ്ഞു. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ വില്ലേജ് ഒാഫിസറുടെ പണിയെടുത്തെന്നായിരുന്നു ആക്ഷേപം.
ആശ്രിത നിയമനത്തിലൂടെ എംഎല്‍എയായവര്‍ സിപിെഎയിലും സിപിഎമ്മിലുമാണ് ഉളളതെന്നും ഇരുപത്തിമൂന്നുവര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാണ് എംഎല്‍എയായതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.