കെ.സി.വേണുഗോപാലിനെ പുകഴ്ത്തിയും വി.ഡി.സതീശനെ കുത്തിയും വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പിന് പിന്നില്‍ നിന്ന് എല്ലാം ചെയ്തത് കെ.സി.വേണുഗോപാലാണ്. വി.ഡി സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍ മാത്രം . രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാനാകില്ലെന്നും വെള്ളാപ്പള്ളി.
അതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. നേതാക്കൾ ചുമ്മാ ഡൽഹിക്ക് പോയി കേരള ഹൗസിൽ കൂർക്കം വലിച്ച് ഉറങ്ങുകയാണെന്ന് മന്ത്രി ആക്ഷേപിച്ചു. എന്നിട്ട് മാഡവുമായി ചർച്ച നടത്തിയെന്ന് മാധ്യമങ്ങളെ വിളിച്ച് അറിയിക്കും. ഇപ്പോഴെങ്ങനെയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ മാരത്തൺ അടി ആകുമെന്നും മന്ത്രി പരിഹസിച്ചു.
കെ.സുധാകരന്‍– മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും സജീവമായി മുഖ്യമന്ത്രി സാധ്യതാ ചര്‍ച്ചകള്‍. ഫലം വന്ന ശേഷം ആവശ്യത്തിന് സമയമുണ്ടെന്നും ഇപ്പോള്‍ വിശ്രമിക്കണമെന്നും കെ.മുരളീധരന്‍ പരിഹസിച്ചു. ടേം വ്യവസ്ഥയുണ്ടാകില്ലെന്നും ആര് വന്നാലും അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, സുധാകരന്റെ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയുള്ള ഒരുവിഭാഗം ഹൈക്കമാന്‍ഡിനെ പരാതി അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വി.ഡി.സതീശനും കെ.സി.വേണുഗോപാലിനും വേണ്ടിയുള്ള ഫേസ്ബുക്ക് പോര് പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായുള്ള കെ.സുധാകരന്റെ കൂടിക്കാഴ്ച. കെ.സിക്ക് വേണ്ടിയുള്ള സുധാകരന്റെ പരസ്യപ്പുറപ്പാട് അപ്രതീക്ഷിതവുമായിരുന്നു. ഫലപ്രഖ്യാപനത്തിന് മുന്‍പെ ശക്തിപ്രകടനവും പിന്തുണ സമാഹരിക്കലുമൊക്കെ നടത്താന്‍ സുധാകരന്റെ നീക്കം ഗ്രൂപ്പുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഫലപ്രഖ്യാപനത്തിന് മുന്‍പെ ചര്‍ച്ചകള്‍ സജീവമാകുന്നതില്‍ കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ഉയരുന്ന മറ്റൊരു വിഷയമാണ് ടേം വ്യവസ്ഥ. എന്നാല്‍, അതിനെയും കെ.മുരളീധരന്‍ പരസ്യമായി തള്ളി. ഘടകക്ഷികള്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്തതാണ്. എന്നാല്‍, നേതൃത്വത്തെ സമീപിച്ച് പിന്തുണ അറിയിക്കുന്നതിലേക്ക് കടന്നതോടെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ച് അടുത്ത നീക്കം ചടുലമാക്കാനാണ് വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പിന്തുണക്കാര്‍ ആലോചിക്കുന്നത്.