കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തിലെ വോട്ടര്‍മാരായ 9 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. തിര. ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി ഫോറം 12 പ്രകാരം അപേക്ഷകള്‍ യഥാസമയം സമര്‍പ്പിച്ചിരുന്നു . എന്നാല്‍ ഇലക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകളില്‍ ബാലറ്റ് പേപ്പറുകള്‍ ലഭ്യമായിരുന്നില്ല.