Image credit:facebook

Image credit:facebook

വോട്ടെണ്ണലിന് ഇനിയും ആഴ്ചകള്‍ ശേഷിക്കെ കോണ്‍ഗ്രസില്‍ സജീവമായ 'മുഖ്യമന്ത്രി' ചര്‍ച്ചകളെ ട്രോളി സി.ആര്‍.മഹേഷ് എംഎല്‍എ. 'ആലിന്‍കാ പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണെന്ന് പണ്ട് അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അങ്ങനെ ആവാതെ ഇരിക്കട്ടെ എന്ന്  പ്രത്യാശിക്കാം' എന്നുമാണ് കരുനാഗപ്പള്ളി എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചത്. Also Read: നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുതെന്ന് മുരളി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാല്‍ യോഗ്യനാണെന്നും കെസിയുടെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് ആവശ്യമാണെന്നും കെ.സുധാകരന്‍ ഇന്നലെ ഫെയ്സ്ബുക്കില്‍ കുറിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് വീണ്ടും തുടക്കമായത്. സുധാകരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ സന്ദീപ് വാരിയറും റോജി എം.ജോണും, രമ്യ ഹരിദാസും കെസിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തി. ഇതോടെ ഇത് ഗ്രൂപ്പ് ഡാന്‍സാണ് സിംഗിള്‍ ഡാന്‍സല്ലെന്നും നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് കെ.മുരളീധരനും പ്രതികരിച്ചു. 

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടിക്ക് അതിന്‍റെ രീതികളുണ്ടെന്നായിരുന്നു സണ്ണി ജോസഫിന്‍റെയും ബെന്നി ബെഹനാന്‍റെയും കൊടിക്കുന്നിലിന്റെയും പ്രതികരണം. മേയ് നാലിന് ഫലം വരട്ടെ അതുവരെ കാത്തിരിക്കാമെന്ന് കെ.സി.വേണുഗോപാലും പറഞ്ഞതോടെ സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസിലെ 'മുഖ്യമന്ത്രി' ചര്‍ച്ച നിറഞ്ഞു. ഇതിനിടയിലാണ് സി.ആര്‍.മഹേഷിന്‍റെ കുറിപ്പും വരുന്നത്. 

ENGLISH SUMMARY:

Karunagappally MLA CR Mahesh has taken a swipe at the ongoing internal debates within the Congress party regarding the Chief Minister candidate. As prominent leaders like K Sudhakaran, Sandeep Varier, and Roji M John backed KC Venugopal for the top post, Mahesh used a traditional proverb on Facebook to mock the premature discussions before the election results. The "Chief Minister" debate intensified after Sudhakaran's social media post, leading to divided opinions among senior leaders like K Muraleedharan, Benny Behanan, and Kodikunnil Suresh. With the counting of votes scheduled for May 4, 2026, the MLA's witty criticism highlights the growing discomfort within the party over public power struggles.