manjeswaram-3

അവസാന വോട്ടും എണ്ണിത്തീരും വരെ സസ്പന്‍സ് ഒളിപ്പിച്ചുവയ്ക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍,  വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്  മുന്നണികള്‍. പതിനയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് യു.‍ഡി.എഫ്. നേതൃത്വം പ്രവചിക്കുന്നത്. മഞ്ചേശ്വരത്ത് അട്ടിമറിവിജയമാണ്   ബി.ജെ.പി. പ്രതീക്ഷ.

 

2016 ല്‍ വെറും 89. 2021 ല്‍ 745. മഞ്ചേശ്വരം മണ്ഡലത്തിലെ  തീ പാറും പോരാട്ടം  തെളിയിക്കുന്നതാണ് നേരിയ ഭൂരിപക്ഷത്തിന്‍റെ ഈ വോട്ടു കണക്കുകള്‍.  ഇത്തവണ  2021 നെ അപേക്ഷിച്ച് പതിനാലായിരം വോട്ടുകള്‍ മണ്ഡലത്തില്‍ അധികമായി പോള്‍ ചെയ്തു. എസ്ഐആര്‍ ആശങ്കയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്നാണ്  യുഡി എഫ് കണക്കുകൂട്ടല്‍. മംഗല്‍പാടി, മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളില്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.

 

2016 ന് സമാനമായ പ്രചരണ തന്ത്രമാണ് ബിജെപി മഞ്ചേശ്വരത്ത് പയറ്റിയത്.  ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാതിരിക്കാന്‍  ശ്രദ്ധ പുലര്‍ത്തി. പുറത്ത് അധികം ആവേശം പ്രകടിപ്പിക്കാതെ കൊട്ടിക്കലാശം വരെ ഒഴിവാക്കിയായിരുന്നു പ്രചാരണം.  എന്‍മകജെ, പൈവളിഗെ, വോര്‍ക്കാടി പഞ്ചായത്തുകളില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

 

ക്രോസ് വോട്ടിംങ് നടന്നെന്ന പതിവ് ആക്ഷേപം ഇത്തവണ ഉണ്ടാവില്ലെന്നാണ് എല്‍ ‍ഡി എഫ്  വിലയിരുത്തല്‍. സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടി വന്ന എസ് ഡി പി ഐയുടെ  നിലപാടും മഞ്ചേശ്വരത്തിന്‍റെ ജനവിധിയില്‍ പ്രതിഫലിക്കും.

ENGLISH SUMMARY:

Manjeshwaram constituency remains on edge as all major political fronts express confidence ahead of the final vote count. The UDF predicts a strong victory margin of 15,000 votes, banking on minority vote consolidation. The BJP, however, is aiming for an upset win with a strategic and low-profile campaign approach. The constituency has a history of razor-thin margins, making this election highly unpredictable. An increase of nearly 14,000 votes compared to 2021 has added to the uncertainty. Political observers are closely watching the impact of SDPI’s withdrawal and shifting voter dynamics.