ക്രൈസ്തവ സഭകളെ പരസ്യമായി വിമർശിക്കേണ്ടെന്ന് ബി.ജെ.പി കോര്‍ കമ്മിറ്റി. പി.സി ജോര്‍ജും ഷോൺ ജോർജും ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചത് തെറ്റെന്ന് കോർ കമ്മിറ്റിയിൽ വിമർശമുയര്‍ന്നു.ഈ വിഷയത്തിൽ പാർട്ടി ഒരു നിലപാട് എടുത്തിട്ടില്ല.ഷോണിന്‍റെ നടപടി തെറ്റെന്ന് ജനറല്‍ സെക്രട്ടറി അനൂപ് ആന്‍റണിയും വിമർശിച്ചു.
ബിജെപിയുമായി സഹകരിക്കുന്ന സഭാ നേതൃത്വങ്ങള്‍ ഉണ്ട്. വിമർശിക്കുന്നവർ സഹായം തേടി വരുമ്പോൾ നിലപാട് എടുത്താൽ മതിയെന്നും കോര്‍കമ്മിറ്റി തീരുമാനിച്ചു. ആലപ്പുഴയിലെ നേതാവിനെതിരെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍റെ ശബ്ദരേഖ പുറത്തുവന്നതില്‍ അന്വേഷണം വേണമെന്ന് കോര്‍ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്‍റ് കെ.സോമന്‍ ആവശ്യപ്പെട്ടു.
ശബ്ദരേഖയെക്കുറച്ച് അന്വേഷച്ച് ശോഭയ്ക്കെതിരെ നടപടിയെടുക്കണം. പൊതുസമൂഹത്തിന് മുന്നിലും കുടുംബത്തിന്‍റെ മുന്നിലും താൻ നാണംകെട്ടെന്നും കോർ കമ്മിറ്റിയിൽ കെ. സോമൻ തുറന്നടിച്ചു. ശബ്ദരേഖയില്‍ സോമനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇന്നലെ രാത്രി വൈകിയാണ് കോര്‍കമ്മിറ്റി അവസാനിച്ചത്.