പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ വനവാസ പരാമർശം അപക്വമെന്ന് സിപിഎം എറണാകുളം ജില്ലാഘടകം. ഒരുമുതിർന്ന നേതാവിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പറ്റാത്ത പരാമർശമാണ് ഒരു വെല്ലുവിളി പോലെ അദ്ദേഹം വീണ്ടും വീണ്ടും പറയുന്നതെന്ന് എറണാകുളം ജില്ലാസെക്രട്ടറി എസ് സതീഷ് പറഞ്ഞു.
എറണാകുളത്ത് ആറിലേറെ സീറ്റുകൾ സിപിഎം നേടും. നാല് വോട്ടിന് വേണ്ടി ആരുമായും കൂട്ടുകൂടുന്ന കോൺഗ്രസ് ട്വറ്റി 20യുമായി അവിശുദ്ധ കൂട്ടുകെട്ടുംഡീലും ഉണ്ടാക്കിയെന്നും സതീഷ് പറഞ്ഞു.