c-vaishak-cpm

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പയ്യന്നൂര്‍ കാരയിലെ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ്. എപ്പോ വേണമെങ്കിലും അക്രമികപ്പെട്ടേക്കാം എന്നാണ് പൊലീസ് പറയുന്നതെന്നും വീട്ടിൽ CCTV സ്ഥാപിക്കുന്നതാണ് നല്ലതെന്ന് പൊലീസ് അറിയിച്ചതായും വൈശഖ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. പയ്യന്നൂർ നോർത്ത് ലോക്കലിലെ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖ് പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ വൈശാഖിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 

നിയമസഭ തെരഞ്ഞെടുപ്പുമായി എനിക്ക് വ്യക്തമായ നിലപാട് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം എതിരരഭിപ്രായം പറഞ്ഞവരെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപെടാം എന്ന സാഹചര്യം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വൈശാഖ് ചോദിച്ചു. 'എത്രനാൾ പോലീസ് സംരക്ഷണം ഒരുക്കും എന്ന് അറിയില്ല.. ആ ഭീഷണിയിൽ ഭയപ്പെടുന്നില്ല. നാടിന്‍റെ കാവൽ എന്നും ജനങ്ങൾ ആണെന്ന് എനിക്ക് അറിയാം. ഇവിടെ നാട് കൂടെ ഉണ്ട്.. ജനങ്ങൾ സംരക്ഷികുമെന്ന് ഉറപ്പുണ്ട്' എന്നും വൈശാഖ് എഴുതി. 

വോട്ടെടുപ്പിന് ശേഷം പയ്യന്നൂര്‍ മേഖലയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവര്‍ക്ക് ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ തിരഞ്ഞെടുപ്പ് ദിവസം രാത്രിയില്‍ സിപിഎം പ്രവര്‍ത്തകന്‍ പുരുഷോത്തമന്‍റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തതിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

ENGLISH SUMMARY:

Former CPM branch secretary in Payyannur, C. Vaishakh, who has been provided police protection after winning an election as an independent candidate. He expressed concerns about potential attacks following his stance on the assembly elections and the subsequent expulsion from the party.