alappuzha

ആലപ്പുഴയുടെ ജനമനസ് ആർക്കൊപ്പമെന്ന പ്രാഥമിക വിലയിരുത്തലുകളുമായി മുന്നണികൾ. മൂന്ന് ശതമാനത്തോളം പോളിങ് വർധിച്ചത് ആരെ തുണയ്ക്കും എന്നറിയാൻ കാത്തിരിക്കണം. ബൂത്തുകളിലെ അന്തിമ കണക്കുകൾ, പാർട്ടി-മുന്നണി നേതൃത്വത്തിന് ഇന്ന് ലഭ്യമാകും.

രാത്രിവരെ ലഭ്യമായ കണക്ക് അനുസരിച്ച് 77.39 %ആണ് പോളിങ്ങ് വീട്ടിലോട്ട്, പോസ്റ്റൽ ബാലറ്റ് എന്നിവ കൂടി പരിഗണിക്കുമ്പോൾ ന്നോ രണ്ടോ ശതമാനത്തിൻ്റെ വർധനവുണ്ടായേക്കും . 2021 ൽ 74. 76 ശതമാനം പേരാണ് വോട്ട് ചെയ്തത്.എസ്ഐആർ വഴി ശുദ്ധീകരിക്കപ്പെട്ട പട്ടികപ്രകാരം വിവിധ മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ട്. തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ച ജനവികാരം അനുകൂലമാകുമെന്ന വിശ്വാസമാണ് സ്‌ഥാനാർഥികൾക്കും മുന്നണികൾക്കും . കുട്ടനാട് ഒഴികെ എല്ലായിടത്തും നേരിയ തോതിലെങ്കിലും പോളിങ്ങ് കൂടി. ജില്ലയുടെ തീരമേഖലകളിലും ന്യൂനപക്ഷ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും വലിയ തോതിൽ സ്ത്രീകളടക്കമുള്ളവർ വോട്ട് ചെയ്യാനെത്തിയത് ഏത് മുന്നണിക്കാണെന്ന് പ്രവചിക്കാൻ വയ്യ.സംസ്‌ഥാനം ഉറ്റുനോക്കുന്ന മൽസരം നടക്കുന്ന അമ്പലപ്പുഴയിൽ മുൻവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനത്തോളം പോളിങ്ങ് വർധിച്ചു. ഉച്ചയ്ക്കു മുൻപുതന്നെ പോളിങ്ങ് 50 ശതമാനം കടന്നു . വിവാദങ്ങളും വികസന പ്രഖ്യാപനങ്ങളും . നിറഞ്ഞ പ്രചാരണത്തിനൊടുവിൽ ജനങ്ങൾ എന്തു ചിന്തിച്ചു എന്ന ഉത്കണ്ഠ പാർട്ടികൾക്കുണ്ട്. ബൂത്ത് തലത്തിൽ നിന്ന് ശേഖരിച്ച കണക്കുകൾ അടിസ്ഥാനമാക്കി ഇന്ന് തന്നെ നിഗമനങ്ങളിലെത്താൻ കഴിയുമെന്ന് നേതാക്കൾ പറയുന്നു.

ENGLISH SUMMARY:

Alappuzha election results are being analyzed by political fronts based on initial voter turnout data. A nearly three percent increase in polling suggests a potential shift in voter sentiment, with final booth-level figures expected to provide clearer insights.