കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. കേരളത്തിൽ യുഡിഎഫ് ഭരണം വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. എല്ലാ സ്ഥലത്തും വലിയ ജനസഞ്ചയം അനുഭവപ്പെടുന്നുണ്ട്. യുഡിഎഫ് വിജയിക്കണമെന്നാണ് ജനങ്ങൾക്ക് താല്‍പര്യമുള്ളത്. ഗുഡ് ബൈ പിണറായി എന്ന് ജനം പറയുമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ സ്വർണം കൊള്ളയടിച്ചവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം വിതരണം ചെയ്യുന്നു. ബിജെപി അധാർമികമായ നടപടികൾ സ്വീകരിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് സിപിഎമ്മിന്റെ വോട്ടുകൾ ബിജെപിക്ക് പോയെന്നും ചെന്നിത്തല ആരോപിച്ചു.
എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളില്‍ രാവിലെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പാണക്കാട് തങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖനേതാക്കള്‍ രാവിലെ തന്നെ വോട്ടുചെയ്തു. ഏതാനും സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. നെടുമങ്ങാട് ബ്ലോക് ഓഫിസ് ബൂത്തില്‍ യന്ത്രത്തകരാറുമൂലം പോളിങ് ഒരുമണിക്കൂര്‍ തടസപ്പെട്ടു.