k-muraleedharan-1

ഡാഷ് മോൻ പ്രയോഗം മുഖ്യമന്ത്രിയുടെ തന്ത്രമെന്ന് കെ.മുരളീധരന്‍. പ്രയോഗം വെറും ചീപ്പ്. മറുപടി പറയാൻ മുഖ്യമന്ത്രിക്ക് പി.ആർ.കാരുടെ സഹായം തേടാമായിരുന്നെന്നും ഡാഷ് ഇടാതെ അടിക്കാവുന്ന വേറെ ഡയലോഗ് കിട്ടുമായിരുന്നെന്നും മുരളീധരന്‍ പരിഹസിച്ചു.  സ്വർണക്കൊള്ള ഉൾപ്പെടെ കേസുകളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും  മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 

 തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഒരു സിനിമാ ഡയലോഗാണ് പറഞ്ഞതെന്നും എന്നാൽ പിണറായി വിജയൻ മറുപടി നൽകിയത് ആ പദവിക്ക് നിരക്കാത്ത രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും 2016-ലെ അതേ സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നും മുരളീധരൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

മണ്ഡലത്തിൽ കടുത്ത ത്രികോണ മത്സരമുണ്ടെങ്കിലും യുഡിഎഫ് നൂറ് ശതമാനം വിജയപ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

K. Muraleedharan criticizes Chief Minister Pinarayi Vijayan over the controversial “dash mon” remark, calling it a cheap political strategy. He alleges the statement was made to divert attention from serious issues, including gold smuggling cases. Muraleedharan also points out that Telangana CM Revanth Reddy merely used a film dialogue, while Vijayan’s response was inappropriate for his position. He expresses confidence in winning the Vattiyoorkkavu constituency, citing similarities to the 2016 election scenario. Despite a strong triangular contest, the UDF remains fully optimistic about securing victory. The remarks have added fresh political heat to the ongoing election discourse in Kerala.