മന്ത്രി വി. അബ്ദുറഹിമാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പാകിസ്ഥാൻ പരാമർശം വിവാദത്തിൽ. വി. അബ്ദുറഹിമാന് എതിരെ യുഡിഎഫ് പ്രവർത്തകർ കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകി. എന്നാൽ പരാമർശം വളച്ചൊടിച്ചതാണന്നും താൻ താനൂരിനെ പാകിസ്ഥാൻ എന്നു വിളിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.
താനൂരിൽ പാകിസ്ഥാനിൽ വെച്ച് നടന്ന രണ്ട് മാച്ചും ജയിച്ച ശേഷമാണ് തിരൂരിൽ മൂന്നാം മാച്ചിന് ഇറങ്ങുന്നതെന്ന പരാമർശമാണ് വിവാദമായത്. പിന്നാലെ യുഡിഎഫ് പ്രവർത്തകർ വി അബ്ദുറഹ്മാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.
മുസ്ലിം ലീഗിനേയും ലീഗിൻറെ പതാകയെയുംപാകിസ്താനെയും താൻഉദ്ദേശിച്ചില്ലെന്നാണ് വി. അബ്ദുറഹിമാന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ താനൂരിലെ പ്രധാന വിഷയം ആക്കി യുഡിഎഫ് ഉയർത്തിക്കൊണ്ടു വരുന്നതും വി അബ്ദുറഹ്മാന്റെ ഈ പ്രസംഗമാണ്.
ENGLISH SUMMARY:
A political controversy has erupted in Kerala after Minister V. Abdurahiman’s remarks during an election campaign were interpreted as referring to Tanur as “Pakistan.” The statement triggered strong reactions from UDF workers, who filed a complaint at Kalpakancheri Police Station demanding action. The minister has denied the allegations, stating that his comments were misinterpreted and not directed at any community, political party, or country. Despite the clarification, the issue has gained traction, with the UDF turning it into a major campaign topic in the Tanur constituency. The controversy highlights the sensitivity of political rhetoric during elections and its potential impact on public discourse.