ഡാം മാനേജ്മെന്റ് അട്ടിമറിച്ചതാണ് 2018ലെ മഹാപ്രളയത്തിന് കാരണമെന്ന മാത്യു കുഴല്‍നാടന്റെ ആരോപണത്തിന് പിന്നാലെ ഉപവാസ സമരവുമായി ചിറ്റൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍. ചിറ്റൂര്‍ എം.എല്‍.എ. കൂടിയായ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി.തോമസും രാജിവയ്ക്കണമെന്നാണ് സുമേഷ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയുടെ എഐ ഓഡിയോ ആണ് പുറത്തുവന്നതെങ്കിൽ ഒട്ടും വൈകാതെ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകാൻ മന്ത്രി തയ്യാറാകണമെന്ന് സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടു. കേരള ജനതയ്ക്ക് നിഷേധിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാനാണ് ഈ നിരാഹാരമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ലെ മഴക്കാല മുന്നൊരുക്കത്തിലും തോട്ടപ്പിള്ളിയിൽ നിന്ന് മണൽ കടത്താൻ ലക്ഷ്യമിട്ടിരുന്നെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ. ജലവിഭവ വകുപ്പ് ഉത്തരവ് പുറത്ത് വിട്ടു. വിഷയം നിയമസഭ ചർച്ച ചെയ്തപ്പോൾ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്നാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ മറുപടി.
ഡാം മാനേജ്മെന്റ് അട്ടിമറിച്ചതാണ് 2018ലെ മഹാപ്രളയത്തിന് കാരണമെന്ന ഇന്നലത്തെ ആരോപണത്തിൻ്റെ പുറമെയാണ് . മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തോട്ടപ്പിള്ളി സ്പിൽ വേയുമായി ബന്ധപ്പെട്ട 2019 മെയ് 31 നുള്ള
ജലവിഭവ വകുപ്പിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയുളള മാത്യു കുഴൽനാടന്റെ പുതിയ ആരോപണം. മണലിൽ യാതൊരു അവകാശവുമില്ലാത്ത ജലവിഭവ വകുപ്പ് മണൽ ഒഴുകി പോകുന്നതിന് മുൻപ് നീക്കം ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നത് എന്തിനാണെന്ന് മാത്യുവിന്റെ ചോദ്യം. തോട്ടപ്പിള്ളി സ്പിൽവേ വിഷയം നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ മാത്യു കുഴൽനാടൻ മിണ്ടിയില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടിയുടെ മറുപടി.