കേരളത്തെ ഇളക്കിമറിച്ച പരസ്യപ്രചാരണത്തിന് തീരാന്‍ മണിക്കൂറുകള്‍ മാത്രം. ഭരണത്തുടര്‍ച്ചയെന്ന് എല്‍.ഡി.എഫും നൂറിലേറെ സീറ്റ് നേടുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. വലിയ മാറ്റമുണ്ടാക്കുന്ന തിരഞ്ഞെടുപ്പെടായിരിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. പലയിടങ്ങളിലും മൂന്ന് മുന്നണികളും ഒരേ കേന്ദ്രത്തിലാവും കലാശക്കൊട്ട് നടത്തുക. തിരഞ്ഞെടുപ്പ് ആവേശം കയ്യാങ്കളിയിലേക്ക് പോകാതിരിക്കാന്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 

 

കേരളം ഇനി ആര് ഭരിക്കുമെന്ന് ജനങ്ങള്‍ നിശ്ചയിക്കുന്ന ദിവസത്തിന് ഒരു പകലിന്‍റെ അകലം മാത്രം. വോട്ടര്‍മാരുടെ മനസില്‍ കയറിക്കൂടാനുള്ള അവസാന അടവും പുറത്തെടുത്താണ് മുന്നണികളുടെ കലാശക്കൊട്ട്.  രാവിലെ മുതല്‍ റോഡ് ഷോയും റാലികളുമായി കളം നിറയുകയായിരുന്നു ഭൂരിഭാഗം സ്ഥാനാര്‍ഥികളും.

 

എല്‍.ഡി.എഫ് മൂന്നാം തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് യു.ഡി.എഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കലാശക്കൊട്ടിന് ഒരുങ്ങുന്നത്.

ENGLISH SUMMARY:

As Kerala heads into the final phase of voting, political excitement reaches its peak with LDF, UDF, and NDA holding grand finale campaign events across the state. With claims of victory from all sides, the election battle intensifies amid tight security arrangements. While LDF eyes a third consecutive term, UDF is confident of a comeback, and BJP-led NDA hopes for a breakthrough. The stage is set for a decisive electoral verdict in Kerala.