ത്രികോണ മല്‍സരം കടുത്തതോടെ വര്‍ക്കല മണ്ഡലം പ്രവാചനാതീതം. മണ്ഡലം നിലനിര്‍ത്താന്‍ സിപിഎം സിറ്റിങ് എം.എല്‍എ വി.ജോയിയും തിരിച്ചുപിടിക്കാന്‍ വര്‍ക്കല കഹാറും പതിനെട്ട് അടവും പയറ്റുകയാണ്. സിപിഎമ്മില്‍ നിന്നെത്തിയ ബിജെപി സ്ഥാനാര്‍ഥി സ്മിത സുന്ദരേശന്‍റെ സാന്നിധ്യമാണ് മല്‍സരത്തെ പ്രവചനാതീതമാക്കിയത്.
ജില്ല സെക്രട്ടറിയായിട്ടും വി. ജോയിയെ മല്‍സരിക്കാന്‍ സിപിഎം തീരുമാനിച്ചത് മണ്ഡലം നിലനിര്‍ത്താന്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കിട്ടാത്തത് കൊണ്ടാണ്. പരസ്യപ്രചരണം അവസാനിക്കാനിരിക്കെ ഓരോ വീടും തേടി വോട്ടു ഉറപ്പിക്കുകയാണ് വി. ജോയി. സര്‍ക്കാരിന്‍റെ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പടെ നിര്‍ണായകമാവുന്ന മണ്ഡലമാണ് വര്‍ക്കല. വര്‍ക്കല കഹാറിന്‍റെ വരവാണ് മല്‍സരത്തെ ആദ്യ കടുപ്പിച്ചത്. പിന്നാലെ സിപിഎം നേതാവ് സ്മിത സുന്ദരേശന്‍ ബിജെപി സ്ഥാനാര്‍ഥിയായതോടെ മല്‍സരം മുറുകി. കഹാറിന് മണ്ഡലത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും കുറെ വ്യാജ പ്രചരണങ്ങള്‍ ഉയര്‍ത്തുകയാണെന്നും വി. ജോയി.
ഭരണവിരുദ്ധ വികാരത്തിനൊപ്പം എം.എല്‍ എ നിലയില്‍ മുന്‍കാലങ്ങളില്‍ മണ്ഡലത്തില്‍ നടത്തിയ വികനസമാണ് വര്‍ക്കല കഹാര്‍ ആയുധമാക്കുന്നത്. വ്യക്തിബന്ധങ്ങളും അനുകൂലമാക്കിയാല്‍ കഹാറിന് വിജയം അസാധ്യമല്ല. വി.ജോയിയുടെ വികസന അവകാശവാദത്തെ തള്ളുന്നത കഹാല്‍ ജോയി തനിക്കെതിരൊണ് വ്യാജ പ്രചരണം നടത്തുന്നതെന്ന് തിരിച്ചടിച്ചു
പത്രിക സമര്‍പ്പണത്തിന് ജോയിയോട് ഒപ്പമുണ്ടായിരുന്ന സിപിഎം നേതാവ് സ്മിത സുന്ദരേശനും കഹാറിനെ പോലെ സിപിഎമ്മിന് വെല്ലുവിളിയാണ്. ബിജെപിക്കുള്ളില്‍ അമര്‍ഷമുണ്ടെങ്കില്‍ വോട്ടാവട്ടേ എന്നാണ് ജോയിയുടെ പ്രതീക്ഷ.
28 ശതമാനത്തോളം മുസ്ലീം വോട്ടുകളുമുള്ള മണ്ഡലത്തില്‍ ജാതസമവാക്യം നിര്‍ണായകമാണ് . എസ്ഡിപിഐയും മല്‍സരം രംഗത്തുണ്ട്. സിറ്റിങ് സീറ്റില്‍ വിള്ളല്‍ വീഴില്ലെന്ന് ജോയി പ്രതീക്ഷിക്കുമ്പോള്‍, മത നിരപേക്ഷ വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ വിജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് വര്‍ക്കല കഹാര്‍.