shafi-parambil

ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളർ മാറിയിരിക്കുകയാണ് ഷാഫി പറമ്പിൽ. 69 മണ്ഡലങ്ങളിൽ ഇതിനോടകം പ്രചാരണം നടത്തിക്കഴിഞ്ഞു ഷാഫി. തലസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തിയ ഷാഫിക്കൊപ്പം നടത്തിയ യാത്ര. പ്രതിരോധത്തിലാകേണ്ട വയനാട് ഫണ്ട് വിഷയത്തിലും ഷാഫി ഒഴിഞ്ഞുമാറിയില്ല.  റോഡ് ഷോ വിളവൂര്‍ക്കലില്‍ അവസാനിച്ചപ്പോള്‍ പിന്നെ സെല്‍ഫി എടുക്കാന്‍ തിക്കും തിരക്കും. ചിലര്‍ക്ക് ശാസന. ഇനി പോകേണ്ടത് അരുവിക്കര മണ്ഡലത്തിലേക്ക്. യാത്രയ്ക്കിടെ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തു ഷാഫി. നിശ്ചയിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് അഗസ്യന്റെ അടിത്തട്ടായ വിതുരയിലെത്തുമ്പോഴും പ്രവര്‍ത്തകരുടെ ആവേശം കുറയുന്നില്ല. കാറില്‍ നിന്ന് കാലുകുത്താന്‍ അനുവദിക്കാതെ തോളിലേറ്റി.

വഴിനീളെ കാത്തുനില്‍ക്കുകയാണ് ആളുകള്‍. ചിലര്‍ക്ക് ഷാള്‍ എറിഞ്ഞുകൊടുത്തു. ചിലര്‍ക്ക് സ്വന്തം കുട്ടികളെ ഷാഫിയൊന്ന് എടുക്കണം. ഇതിനിടയില്‍ ഒരു പ്ളേറ്റ് ഹല്‍വ എത്തി. അത് ഷാഫിക്ക്  ഉച്ചഭക്ഷണമായി. തൊളിക്കോടും പറണ്ടോടും എത്തിയപ്പോള്‍ ജനസാഗരം. മുന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന് വേണ്ടി വോട്ടുപിടിക്കാന്‍ വയറ്റില്‍ കത്രിക വച്ച് മറക്കുന്ന എല്‍ഡിഎഫ് കാലത്തെ ആരോഗ്യവകുപ്പിന്റെ സിസ്റ്റം എററില്‍ തന്നെ പിടിച്ചു ഷാഫി. പറണ്ടോട് നിന്ന് മടങ്ങുമ്പോള്‍ വഴിയരികില്‍ വേലപ്പന്‍ ചേട്ടനെ കണ്ടത്. വ്യക്തിജീവിതത്തിലുണ്ടായ വലിയ ഒരു നഷ്ടത്തിന്റെ നാളുകളിലാണ് വേലപ്പന്‍ ചേട്ടന്‍ എന്ന് ഒപ്പമുള്ളവര്‍ പറഞ്ഞപ്പോള്‍ ഇറങ്ങിച്ചെന്ന് ആശ്വസിപ്പിച്ചു. യാത്രയ്ക്കിടയില്‍ പ്രചാരണത്തിന് സമയം തേടി വിളിയോട് വിളിയാണ്. 69 ലധികം മണ്ഡലങ്ങളില്‍ ഇതിനോടകം പ്രചാരണത്തിനിറങ്ങി. അതില്‍  സിറ്റിങ് സീറ്റുകള്‍ നാല് എണ്ണം മാത്രമാണ്. കഴക്കൂട്ടത്തേക്കുള്ള യാത്രയില്‍ അതേക്കുറിച്ചായി സംസാരം.

പാലക്കാട്ട് എത്തിയ പ്രധാനമന്ത്രി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചതിലും രാഷ്ട്രീയ മറുപടി. മൂന്നു മണിക്കൂര്‍ വൈകിയെങ്കിലും ഷാഫി കഴക്കൂട്ടത്ത് എത്തിയതോടെ ടി.ശരത്ചന്ദ്രപ്രസാദ് ഹാപ്പിയായി. ചിറയിന്‍കീഴില്‍ രമ്യ ഹരിദാസിനും വാമനപുരത്ത് ഉറ്റസുഹൃത്ത് കൂടിയായ സുധീര്‍ഷാ പാലോടിനും വേണ്ടി ഷാഫി ഇറങ്ങി അവിടുങ്ങളില്‍ കലാശക്കൊട്ട് തന്നെ നടത്തി.  ഒടുവില്‍ രാത്രി ഒന്‍പതരയോടെ ഷാഫി എത്തി, വീണ്ടും അക്കൗണ്ട് തുറക്കാന്‍ ബിജെപി സര്‍വ കരുത്തും പുറത്തെടുത്തിരിക്കുന്ന നേമത്ത്. കെ.എസ്.ശബരീനാഥനൊപ്പം ഷാഫി കൂടി. പ്രചാരണം അവസാനിച്ചപ്പോള്‍ 11.30ന്. പുലര്‍ച്ചെ അടുത്ത ജില്ലയിലേക്ക് അടുത്ത മണ്ഡലങ്ങളിലേക്ക്. പ്രചാരണം അവസാനിക്കുമ്പോഴേക്കും 80 ലേറെ മണ്ഡലങ്ങളില്‍ ഷാഫി ഇറങ്ങിയിട്ടുണ്ടാകും. ഷാഫി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് അനുഗ്രഹമാവുകയാണ്. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക്. 

ENGLISH SUMMARY:

Shafi Parambil is emerging as the biggest crowd-puller in Kerala from Kasaragod to Thiruvananthapuram in this Assembly election, having already campaigned in over 69 constituencies. His campaign trail saw immense enthusiasm from supporters, with people eagerly seeking selfies and even carrying him on their shoulders, highlighting his immense popularity across diverse regions and amidst personal tragedies.