kattakada

TOPICS COVERED

കാട്ടാക്കടയില്‍ ആരു കരുത്തു കാട്ടും. ബൈക്കില്‍ കറങ്ങി നടന്ന് നാട്ടുകാര്‍ക്ക് പ്രിയങ്കരനായ യുഡിഫിന്‍റെ  എം.ആര്‍.ബൈജു കളം നിറഞ്ഞതോടെ  10 വര്‍ഷമായി കാട്ടാക്കടയുടെ പ്രതിനിധിയായ ഐ.ബി.സതീഷ് കടുത്ത പോരാട്ടമാണ് നേരിടുന്നത്. പരാജയങ്ങളില്‍ തളരാതെ നാലാമങ്കത്തിന് ഇറങ്ങിയ പി.കെ.കൃഷ്ണദാസ് ശക്തമായ മത്സരം കാഴ്ച വയ്ക്കുമ്പോള്‍ കാട്ടാക്കടയില്‍ പ്രവചനങ്ങള്‍ അസാധ്യമാണ്.

ഇടതും വലതും മാറി മാറി കട തുറന്നിട്ടുണ്ട് കാട്ടാക്കടയില്‍...2016 ല്‍ യുഡിഫിന്എ‍ന്‍റെ എന്‍  ശക്തനെ വെറും 849 വോട്ടുകള്‍ക്ക്  അട്ടിമറിച്ചെത്തിയ ഐ ബി സതീഷ് രണ്ടാമങ്കത്തില്‍ ഭൂരിപക്ഷം  23, 231 വോട്ടായി ഉയര്‍ത്തി. തുടക്കത്തില്‍ അനായായം   ഹാട്രിക് വിജയം പ്രതീക്ഷിച്ച ഐ ബി സതീഷ്   ജനകീയനായ യുവനേതാവ് എം ആര്‍ ബൈജു എതിരാളിയായി എത്തിയതോടെ കടുത്ത വെല്ലുവിളി നേരിടുകയാണ്.  സദാ ബൈക്കില്‍ സഞ്ചരിക്കുന്ന എം ആര്‍ ബൈജു കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ബലാബലം വന്നതോടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ മാറ്റിവച്ച്  എങ്ങനെയും മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഫ് പ്രവര്‍ത്തകരും ഉഷാറായിട്ടുണ്ട്. 

എം ആര്‍ ബൈജുവിലൂടെ  സി എസ് ഐ നാടാര്‍ വിഭാഗത്തിന്‍റെ പൂര്‍ണ പിന്തുണ കിട്ടുമെന്നതും എല്‍ ഡി ഫിനുളളില്‍ മൂന്നാംവട്ടം മത്സരിക്കുന്ന സ്ഥാനാര്‍ഥിയോടുളള അസ്വാരസ്യങ്ങളും യുഡിഎഫിന്‍റെ പ്രതീക്ഷയാണ്.   എന്നാല്‍ 10 വര്‍ഷം റോഡുകള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യത്തില്‍ വന്ന മാറ്റം തുടരാന്‍ ജനം വോട്ടുകുത്തുമെന്ന് ഐ ബി സതീഷ്.   കാട്ടാക്കട പത്തുവര്‍ഷം മുമ്പത്തെ അതേ അവസ്ഥയിലെന്ന് എം ആര്‍ ബൈജു.  2011മുതല്‍ കാട്ടാക്കടയില്‍ സജീവമായ പി കെ കൃഷ്ണദാസ് ഇക്കുറി ജനം മാറ്റിക്കുത്തുമെന്ന പ്രതീക്ഷയിലാണ്. ആറു പഞ്ചായത്തില്‍ രണ്ടെണ്ണം പിടിച്ചതിന്‍റേയും ഘട്ടം ഘട്ടമായി വിവിധ തെരഞ്ഞെടുപ്പുകളില്‍   വോട്ടു വിഹിതം ഉയര്‍ത്തിയതിന്‍റേയും ആത്മവിശ്വാസം എന്‍ ഡി എ ക്യാംപിനുണ്ട്.  രണ്ടു വീതം പഞ്ചായത്തുകളാണ് മൂന്നു മുന്നണികളും ഭരിക്കുന്നത്. കടുത്ത ത്രികോണ മത്സരത്തിലേയ്ക്കെത്തിയ കാട്ടാക്കട ഫലമറിയാന്‍ വോട്ടെണ്ണും വരെ കാത്തിരിക്കേണ്ട മണ്ഡലങ്ങളുടെ പട്ടികയിലാണ് അവസാനലാപ്പില്‍

ENGLISH SUMMARY:

Kattakada election analysis highlights a tough battle for incumbent IB Satheesh against popular UDF candidate MR Baiju and strong contender PK Krishnadas. The outcome in Kattakada remains unpredictable, with all three fronts vying for control of the constituency.