ബി.ജെ.പിയുമായി ഡീലുണ്ടാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് തവണ ഡല്‍ഹിയിലെത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വേണുഗോപാല്‍ മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ചത്.

 

രഹസ്യകേന്ദ്രത്തിലെത്തിയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായെയും നിര്‍മല സീതാരാമനയെും കണ്ടത് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്നും കെ.സി.പറഞ്ഞു.

 

കോണ്‍ഗ്രസിന്‍റെ വയനാട് ഫണ്ട് ശേഖരണത്തെക്കുറിച്ച്  അന്വേഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കെ.സി വേണുഗോപാല്‍. ക്രമക്കേടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്ന് കെ.സി മനോരമ ന്യൂസിനോട് പറഞ്ഞു. ഫണ്ട് വിവാദം സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ നിന്ന് വിഷയം മാറ്റാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രിക്കസേരക്കായി കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്ന് കെ.സി വേണുഗോപാല്‍. അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രിയല്ല ഭരണമാണ് ചര്‍ച്ചാവിഷയമെന്നും വേണുഗോപാല്‍ പറഞ്ഞു.

ENGLISH SUMMARY:

AICC General Secretary K C Venugopal has made serious allegations against Kerala Chief Minister Pinarayi Vijayan. He claimed that Vijayan visited Delhi three times to strike a deal with the BJP leadership. Venugopal alleged secret meetings with Union Ministers including Nitin Gadkari and Amit Shah. He also questioned the exclusion of officials during high-level discussions with central leaders. The Congress leader challenged the government to probe Wayanad fund collection if irregularities exist. Venugopal stated that governance, not leadership positions, remains Congress’s primary focus.