സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ് ഇ ബി. വൈദ്യുതി ഉപഭോഗം കൂടിയതും പവർ എക്സ്ചേഞ്ചിൽ നിന്ന് മതിയായ വൈദ്യുതി ലഭിക്കാത്തതുമാണ് കാരണം. 

 

വൈദ്യുതി ലഭ്യതയിൽ അറുന്നൂറ് മെഗാവാട്ട് വരെ കുറവുണ്ട്. രാത്രി ഏഴിനും പന്ത്രണ്ടിനും ഇടയിലായിരിക്കും നിയന്ത്രണം. കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

 

രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കുതിച്ചുയരുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചുകൾ വഴിയുള്ള വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 

ENGLISH SUMMARY:

The Kerala State Electricity Board (KSEB) has announced partial power restrictions across the state for tonight due to a supply deficit from the central pool and power exchanges. The shortage, reaching up to 600 MW, is attributed to rising electricity demand and limited availability in the power exchange market. These restrictions are scheduled to be implemented between 7:00 PM and 12:00 AM, following a similar pattern observed over the past two days. With decreased rainfall leading to an estimated consumption surge of 400–500 MW, the board is managing the crisis to balance the state's total energy requirements.