rahul-in-kozhikode-cm-pinarayi-in-kottayam

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ വിമർശിക്കുന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ അധികപ്രസംഗമാണെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഛത്തീസ്‌ഗഢിൽ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ വാക്കുകൾ അജ്ഞതയും അധികപ്രസംഗവുമാണെന്നാണ് പിണറായി വിജയൻ പറയുന്നത്.

ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ ബിജെപി കൊണ്ടുവന്നപ്പോഴും കോൺഗ്രസ് എന്തുചെയ്തു എന്നും മുഖ്യമന്ത്രി ചോദിച്ചു. അപ്പോഴെല്ലാം കോൺഗ്രസിന്റെ ഇടപെടലുകൾ ആത്മാർഥത ഇല്ലാത്തതായിരുന്നു. സിപിഎമ്മിനെ അളക്കാനും മാർക്കിടാനും വരേണ്ടെന്നു കൂടി പറഞ്ഞാണ് പിണറായിയുടെ കടുത്ത മറുപടി അവസാനിക്കുന്നത്.

ENGLISH SUMMARY:

Pinarayi Vijayan has strongly criticized Rahul Gandhi's remarks, calling them excessive and ignorant. The Kerala Chief Minister responded to allegations made during an election rally, questioning the Congress party's actions during times of minority attacks and the implementation of anti-minority laws by the BJP.