bjp-kit-distribution-controversy

തൃശൂരില്‍ വോട്ടുറപ്പിക്കാന്‍ ബി.ജെ.പി. കിറ്റ് വിതരണം ചെയ്തതായി എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ആരോപിച്ചു. കിറ്റ് തയാറാക്കിവച്ച സൂപ്പര്‍മാര്‍ക്കറ്റിനു മുമ്പില്‍ എല്‍.ഡി.എഫ്. പ്രതിഷേധം. കിറ്റ് വിതരണവുമായി ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. 

തൃശൂര്‍ ഒളരിക്കര ശിവരാമപുരം ഉന്നതിയിലെ താമസക്കാര്‍ക്കുള്ള കിറ്റായിരുന്നു ഇത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നൂറ്റിയന്‍പതു വിഷുക്കിറ്റ് തയാറാക്കി വയ്ക്കാന്‍ ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പിയുടെ പ്രാദേശിക നേതാവും. ഉന്നതിയില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്കു വരാനും പോകാനും ഓട്ടോക്കൂലിയും വാഗ്ദാനം ചെയ്തിരുന്നു. ഇരുപതുപേര്‍ കിറ്റു വാങ്ങി ഉന്നതിയില്‍ എത്തി. ഇതുകേട്ടറിഞ്ഞാണ് മറ്റു താമസക്കാരും സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. കിറ്റ് വിതരണം തടയാന്‍ വി.എസ്.സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി.

അതേസമയം, കിറ്റ് വിതരണത്തില്‍ യാതൊരു പങ്കുമില്ലെന്ന് ബി.ജെ.പി. നേതൃത്വം കൈകഴുകി. സൂപ്പര്‍മാര്‍ക്കറ്റില്‍ ആര് ഓര്‍ഡര്‍ തന്നാലും കിറ്റ് നല്‍കുമെന്നായിരുന്നു ഉടമയുടെ മറുപടി. എല്‍.ഡി.എഫിന്‍റെ പരാതിപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ഉന്നതിയിലെ താമസക്കാരുടെ മൊഴിയെടുത്തു.

ENGLISH SUMMARY:

Thrissur election campaign is heating up with accusations of BJP kit distribution by LDF activists. The LDF staged a protest at a supermarket where the kits were allegedly prepared, while the BJP denies any involvement in the distribution.