തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർക്ക് തിരിച്ചടി. ബാലറ്റിൽ അഞ്ജലി നായർ എന്ന പേര് ഉൾപ്പെടുത്തണമെന്ന ആവശ്യം വരണാധികാരി തള്ളി. ഹൈക്കോടതി നിർദേശപ്രകാരം അഞ്ജലിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച ശേഷമാണ് നടപടി. പ്രചാരണ പോസ്റ്ററുകളിലും പൊതുജനങ്ങൾക്കിടയിലും താൻ ഈ പേരിലാണ് പരിചിതയെന്നും, വോട്ടിങ് യന്ത്രത്തിൽ പേര് മാറുന്നത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അഞ്ജലി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പത്രിക സമർപ്പിച്ച ഘട്ടത്തിൽ പേര് മാറ്റത്തിനായി പ്രത്യേക അപേക്ഷ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെ വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ ഔദ്യോഗിക പേരായ അഞ്ജലി പി.വി. എന്ന് തന്നെയാകും രേഖപ്പെടുത്തുക.
ENGLISH SUMMARY:
Anjali Nair, the NDA candidate for Thrippunithura, has faced a setback as her request to use her popular name on the ballot was rejected. The returning officer denied the application, citing a lack of specific application during the initial nomination process, meaning her official name, Anjali P.V., will appear on the voting machine.