kannur-cm

അതിശക്തമായ പോരാട്ടം നടക്കുന്ന കണ്ണൂരിലെ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നി മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. പേരാവൂരും  പയ്യന്നൂരും തളിപ്പറമ്പുമടക്കം 5 മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കെത്തുമ്പോൾ നിർണായമായി മാറാവുന്ന മണ്ഡലങ്ങളിൽ പ്രചരണം കടുപ്പിക്കുകയാണ് എൽ ഡി എഫ് . 11 മണ്ഡലങ്ങളുള്ള കണ്ണൂരിൽ 5 ഇടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പ്രചരണം. പേരാവൂർ മണ്ഡലത്തിൽ  കെ കെ ശൈലജക്ക് വോട്ട് അഭ്യർത്ഥിച്ച മുഖ്യമന്ത്രി തുടർഭരണം ശരിയായ തീരുമാനം ആയോ എന്ന് പരിശോധിക്കാൻ ഉള്ള അവസരം ആണ് ഈ തിരഞ്ഞെടുപ്പെന്നും പറഞ്ഞു.

തളിപ്പറമ്പ് പയ്യന്നൂർ കണ്ണൂർ അഴീക്കോട് മണ്ഡലങ്ങളിലെ എൽഡിഎഫ് പ്രചാരണ വേദികളിലാണ് മുഖ്യമന്ത്രി ഇന്ന് എത്തുന്നത്. അസാധാരണ വെല്ലുവിളി പാർട്ടി നേരിടുന്ന പയ്യന്നൂരും തളിപ്പറബും മുഖ്യമന്ത്രി എത്തുന്നതോടെ പ്രചാരണം ചൂടുപിടിക്കും. ധർമ്മടത്ത്  സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമാകും. നടൻ കമലഹാസൻ, സാഹിത്യകാരൻ ടി പത്മനാഭൻ, റാപ്പർ വേടൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ENGLISH SUMMARY:

Chief Minister election campaign is intensifying in Kannur's crucial constituencies, focusing on key seats like Peravoor and Payyanur to bolster LDF's efforts as the elections enter their final phase.