വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പച്ചക്കള്ളങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് സതീശനും എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അദ്ദേഹം നടത്തിയത്.  

'വയനാട്ടിലെ ഫണ്ടിനെപ്പറ്റി ചോദിച്ചാല്‍ അവര്‍ രക്തസാക്ഷി ഫണ്ടെവിടെ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഒരു ചോദ്യത്തിന്റെ മറുപടി മറുചോദ്യമാണോ?.  സിപിഎം രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരണ പോലുംദുരുപയോഗിച്ചിട്ടില്ല. കേസ് നടത്താനായും കുടുംബത്തിനായും അത് ഉപയോഗിക്കപ്പെട്ടു. അക്കാര്യം ധനരാജിന്റെ കുടുംബത്തോട് ചോദിച്ചാല്‍ അറിയാനാകും. വയനാട് ഫണ്ടില്‍ സംയുക്ത അക്കൗണ്ട് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ വിഡി സതീശന് കഴിയുമോ സാധിക്കുമോ?. 230 വീട് വെക്കാന്‍ 3 ഏക്കര്‍ സ്ഥലമെന്ന കോണ്‍ഗ്രസിന്‍റെ വാദം സാക്ഷാത്ക്കരിക്കപ്പെട്ടാല്‍ മറ്റൊരു ലോകാത്ഭുതം തന്നെയായിരിക്കും അത്'. - സ്വരാജ് പരിഹസിച്ചു. 

'ഒരു കള്ളന്‍ ചോദിച്ചാല്‍ ധനരാജ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാനൊക്കുമോ?. അത് പാര്‍ട്ടിക്കാരില്‍ നിന്ന് പിരിച്ച ഫണ്ടാണ്. കണക്കുകളെല്ലാം കൃത്യമായി തന്നെ ഉപയോഗിക്കുന്നുമുണ്ട്. എംവി ഗോവിന്ദന്‍ മാസ്റ്ററിന്റെ വാര്‍ത്താസമ്മേളനത്തിന് പകരം സ്വരാജ് നടത്തിയെന്ന് പറയുന്നത് വെറും ആരോപണം മാത്രമാണ്. അതിനെ പൂര്‍ണമായും തള്ളിക്കളയുന്നു. ഒരു വര്‍ഗീയ ശക്തികളുടേയും പിന്തുണ ഞങ്ങള്‍ക്ക് വേണ്ടതില്ല.  സതീശന്‍ വര്‍ഗീയ സംഘടനക്കൊപ്പം നില്‍ക്കുകയാണ്. അദ്ദേഹത്തിന് മതേതരത്വം എന്ന വാക്ക് പറയാന്‍ അവകാശമില്ല'. സ്വരാജ് വ്യക്തമാക്കി. 

ENGLISH SUMMARY:

Wayanad Fund allegations are being discussed, with M Swaraj of CPM criticizing Congress's statements and opposition leader VD Satheesan. He challenged the claims made regarding the Wayanad Fund and the use of funds for deceased party members, while also refuting accusations against CPM.