cp-mathew

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ ഉരുണ്ട് കളിച്ച് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി.മാത്യു. തള്ളി മാറ്റിയതാണെന്നും കയ്യേറ്റം ചെയ്തിട്ടില്ലെന്നും വിശദീകരണം. ഡിസിസി പ്രസിഡന്‍റിനെതിരെ കോൺഗ്രസിൽ വ്യാപക പ്രതിഷേധം.

പീരുമേട് നിയോജക മണ്ഡലം UDF സ്ഥാനാർഥി സിറിയക് തോമസിന്‍റെ കുമളിയിലെ പ്രചാരണ കൺവൻഷനിടെയാണ് സി.പി.മാത്യു പ്രവർത്തകാർക്കെതിരെ രോഷം കൊണ്ടത്. വേദിയിലുണ്ടായിരുന്ന ശശി തരൂരുമായി സെൽഫി എടുക്കാനെത്തിയ ഭിന്നശേഷിക്കാരനായ വണ്ടിപ്പെരിയാർ സ്വദേശി എൻ.മഹേഷിനെയാണ് കയ്യേറ്റം ചെയ്തത്. എന്നാൽ പ്രവർത്തകർ തിരക്ക് കൂട്ടിയപ്പോൾ തള്ളി മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.മാത്യുവിന്റെ വിശദീകരണം.

തല്ലും തള്ളിമാറ്റാലും വിവാദമായതോടെ പാർട്ടിക്കുള്ളിൽ സി.പി.മാത്യുവിനെതിരെ കടുത്ത വിമർശനമാണുയരുന്നത്. എന്നാൽ തനിക്ക് പരാതിയില്ലെന്നാണ് എൻ.മഹേഷിന്‍റെ വിശദീകരണം.

ENGLISH SUMMARY:

Idukki DCC President CP Mathew is facing criticism for allegedly assaulting a disabled party worker during an election campaign event. Mathew claims he merely pushed the worker to manage a crowd, not assaulted him.