kazhakkootam

അധികാരം കിട്ടിയപ്പോള്‍ ആരായിരുന്നു നല്ല മന്ത്രി? കഴക്കൂട്ടത്തെ പോരാട്ടം അന്തിമഘട്ടത്തിലെത്തിയതോടെ ഈ വിഷയം കേന്ദ്രീകരിച്ച് പോര്‍വിളിക്കുകയാണ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍കേന്ദ്രമന്ത്രി വി.മുരളീധരനും. വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായപ്പോള്‍ ഒരു ബള്‍ബെങ്കിലും കഴക്കൂട്ടത്തിന് അനുവദിച്ചോയെന്നാണ് കടകംപള്ളിയുടെ ചോദ്യം. കടകംപള്ളി ആദ്യം ഭരണഘടന പഠിക്കണമെന്നായിരുന്നു വി.മുരളീധരന്‍റെ തിരിച്ചടി. 

അവസാനഘട്ടത്തിലേക്കെത്തിയതോടെ വി.മുരളീധരനായി പ്രധാന ഏതിരാളിയെന്നാണ് കടകംപള്ളിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പ്രസംഗങ്ങളിലെല്ലാം മുരളീധരനെതിരെ ആഞ്ഞടിക്കും. ഒറ്റ വിഷയം, കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി.മുരളീധരന്‍ എന്തെങ്കിലും ചെയ്തോ? ആ ചോദ്യത്തില്‍ അപകടം തിരിച്ചറിയുന്ന വി.മുരളീധരന്‍,  മന്ത്രിയായപ്പോള്‍ കഴക്കൂട്ടത്തിന് എന്തു ചെയ്തുവെന്ന ചോദ്യം മന്ത്രിയുടെ ഉത്തരവാദിത്തം ആരാണ് നന്നായി കൈകാര്യം ചെയ്തത് എന്ന ചോദ്യത്തിലേക്ക് വഴിമാറ്റുന്നു. ഈ വാക്പോരില്‍ മുന്‍ സംസ്ഥാന മന്ത്രിക്കാണോ മുന്‍ കേന്ദ്രമന്ത്രിയ്ക്കാണോ വിജയമെന്ന് ഉറ്റുനോക്കുകയാണ് കഴക്കൂട്ടത്തുകാര്‍.

Kazhakoottam Election Showdown: Muraleedharan vs. Kadakampally:

Kazhakoottam election sees a heated debate between former minister Kadakampally Surendran and former union minister V Muraleedharan regarding ministerial performance and contributions. The focus is on who served the constituency better, intensifying as the final stages of the election approach