പരസ്യ സംവാദത്തിനുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വെല്ലുവിളിക്ക് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ' എന്നാല്‍ ഇനി ഇതില്‍ സംവാദമായാലോ' എന്ന് ചോദിച്ചാണ് സര്‍ക്കാരിന്‍റെ നേട്ടങ്ങളടങ്ങിയ പട്ടിക മുഖ്യമന്ത്രി പങ്കുവച്ചത്.
നവകേരളത്തിന്‍റെ നട്ടെല്ലായ പത്തുവര്‍ഷങ്ങളെന്ന തലക്കെട്ടോടെയാണ് എല്‍ഡിഎഫിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡ് പത്തില്‍ പത്തു മാര്‍ക്കും എ പ്ലസ് ഗ്രേഡോടെയും പുറത്തുവിട്ടത്. സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് ആയെന്നും സ്കൂള്‍ തുറക്കും മുന്‍പേ പാഠപുസ്തകങ്ങളും യൂണിഫോമും ലഭിക്കുന്ന സ്ഥിതിയായെന്നും 8000ത്തിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് വന്നുവെന്നും മാലിന്യ സംസ്കരണത്തിലും മാതൃകയായെന്നുമെല്ലാം കാര്‍ഡില്‍ വിശദീകരിക്കുന്നു.
വികസന കാര്യങ്ങളില്‍ പരസ്യ സംവാദമാകാമെന്നും സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമായിരുന്നു സതീശന്‍റെ വാക്കുകള്‍. നുണേശനാണോ നുണറായിയായോണ കൂടുതല്‍ യോജിക്കുന്നതെന്ന് കാണാമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു. ഭവനപദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി യമണ്ടന്‍ നുണയാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.