cRadhakrishnanN

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് മുതിര്‍ന്ന സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ ആഗ്രഹിക്കുന്ന രണ്ടു സ്ഥാനാര്‍ഥികളുണ്ട്. രണ്ടു പേരും വനിതകളാണ്. ശോഭ സുരേന്ദ്രനും ആര്‍ ശ്രീലേഖയും. ഇതിന്‍റെ പേരില്‍ തന്നെ ബിജെപിക്കാരന്‍ ആക്കേണ്ടതില്ലെന്നും കഴിവുതെളിയിച്ച, ധൈര്യമുള്ള സ്ത്രീകള്‍ എന്ന നിലയിലാണ് ഇരുവരുടെയും വിജയം താന്‍ ആഗ്രഹിക്കുന്നതെന്നും സി രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് നയം വ്യക്തമാക്കി. 

ആര്‍ക്ക് വോട്ടുചെയ്യണമെന്ന് ആരെങ്കിലും പറയുന്നത് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ ഇന്നയാള്‍ക്ക് വോട്ടുചെയ്യണമെന്ന് താന്‍ ആരോടും പറയില്ലെന്ന് മുതിര്‍ന്ന സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. എന്നാല്‍ പാലക്കാട്ടെ വോട്ടര്‍ ആയിരുന്നെങ്കില്‍ ശോഭ സുരേന്ദ്രനും വട്ടിയൂര്‍ക്കാവിലെ വോട്ടര്‍ ആയിരുന്നെങ്കില്‍ ആര്‍ ശ്രീലേഖയ്ക്കും വോട്ടുചെയ്തേനേ എന്ന് സി രാധാകൃഷ്ണന്‍. 

ഇരുവരും ജയിക്കണമെന്നാണ് ആഗ്രഹം. നിയമസഭയില്‍ ഇരിക്കാനും വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനും കഴിയുമെന്നും സി രാധാകൃഷ്ണന്‍ വിലയിരുത്തുന്നു. തനിക്ക് ഏതെങ്കിലും പാര്‍ട്ടിയോട് താല്‍പര്യമില്ലെന്ന് സി രാധാകൃഷ്ണന്‍. നിലവിലെ ജനാധിപത്യസംവിധാനത്തില്‍ പാര്‍ട്ടികളുടെ ആവശ്യമില്ല. കഴിവുള്ളവരെ തിരഞ്ഞെടുക്കണം. 

ENGLISH SUMMARY:

Senior writer C Radhakrishnan expresses his desire for two women candidates, Shobha Surendran and R Sreelalekha, to win in the assembly elections, highlighting their capabilities rather than party affiliation. He emphasizes that voters should choose talented individuals who can handle responsibilities, without dictating specific choices.