‘അതിവേഗം ബഹുദൂരം’ – മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാരിന്‍റെ പ്രവര്‍ത്തന മുദ്രാവാക്യമായിരുന്നു ഇത്. ഈ മുദ്രാവാക്യം ഇപ്പോഴും സജീവമാണെന്നാണ് മനോരമ ന്യൂസ് പോള്‍ മൂഡ് പൊളിമൂഡ് പറയുന്നത്. പിള്ളേരുടെ യാത്ര കോട്ടയത്തെത്തി.
പുതുപ്പള്ളി മണ്ഡലത്തില്‍ സൈക്കിളാണ് താരം. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് സൈക്കിള്‍. പരമാവധി വോട്ടര്‍മാരെ പരമാവധി വേഗത്തില്‍ കണ്ടുതീര്‍ക്കുകയാണ് സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം.