കേന്ദ്രമന്ത്രി മല്‍സരിക്കുന്ന കേരളത്തിലെ ഏക മണ്ഡലമായ കാഞ്ഞിരപ്പളളിയില്‍ റബര്‍ വിലയിടിവും സാമുദായികസമവാക്യങ്ങളും നിര്‍ണായകമാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണെങ്കിലും രണ്ടിലയാണ് തുടര്‍ച്ചയായി തഴച്ചുവളരുന്നത്.

തുടര്‍ച്ചയായ നാലു വിജയം. അഞ്ചാമതും രണ്ടില ചിഹ്നത്തില്‍ വോട്ടു തേടുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍.എന്‍. ജയരാജ്. കഴിഞ്ഞതവണ 13,703 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എന്‍ ജയരാജ് ജയിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിലും ആറായിരം വോട്ടിന്‍റെ ഭൂരിപക്ഷം എല്‍ഡിഎഫ് നേടി. അല്‍ഫോന്‍സ് കണ്ണന്താനത്തിന് ശേഷം കാഞ്ഞിരപ്പളളിയില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ജോര്‍ജ് കുര്യന്‍. കണ്ണന്താനം പിടിച്ച 29,157 വോട്ട് ജോര്‍ജ് കുര്യന്‍ മറികടക്കുമോ? ബിജെപി വരുമോയെന്ന് സംശയിക്കുന്നവര്‍ക്ക്  ഉത്തരം ലഭിച്ചു തുടങ്ങിയെന്നാണ് ജോര്‍ജ് കുര്യന്‍റെ വാദം.

കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക് കോളജിലെ അധ്യാപകന്‍ റോണി കെ ബേബിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ ജോസഫ് വാഴയ്ക്കാനായിരുന്നു കഴിഞ്ഞതവണ മല്‍സരിച്ചത്. കോട്ടകള്‍ പൊളിയുമെന്നാണ് റോണി കെ ബേബിയും യുഡിഎഫ് പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നത്. റബര്‍വിലയിടിവും സാമുദായികസമവാക്യങ്ങളും വോട്ടാകുന്ന മണ്ഡലമാണ് കാഞ്ഞിരപ്പളളി.

Kanjirappally Election: Rubber Prices and Community Equations at Play:

Kanjirappally election dynamics are heavily influenced by the fall in rubber prices and community equations. This constituency, a key battleground with a Union Minister contesting, sees the LDF aiming for a fifth consecutive victory