josph

തുടര്‍ച്ചയായി എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കുകയും കേരള കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് എത്തുകയും ചെയ്ത നേതാവാണ് മോന്‍സ് ജോസഫ്. കേരള കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടുന്ന ‌കടുത്തുരുത്തിയാണ് മോന്‍സിന്‍റെ തട്ടകം. 

​1996 മുതൽ അഞ്ചു തവണ കടുത്തുരുത്തി എംഎൽഎ. 2001 ല്‍ സ്റ്റീഫന്‍ ജോര്‍ജിനോട് പരാജയപ്പെട്ടു. പിന്നീട് ഭൂരിപക്ഷം കൂടിയും കുറഞ്ഞും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്‍റെ ആധിപത്യമായി.  2006 , 2011, 2016, 2021 വർഷങ്ങളിൽ തുടർച്ചയായ ജയം. 2008ൽ പൊതുമരാമത്ത് മന്ത്രിയായി. ​വ്യക്തിപ്രഭാവവും പരിചയസമ്പത്തും സമുദായങ്ങള്‍ക്കിടയിലെ സ്വീകാര്യതയും പ്രധാനം. ജനങ്ങളുമായുളള ബന്ധമാണ് വഴികാട്ടിയെന്ന് മോന്‍സ് ജോസഫ് പറയുന്നു.       

കര്‍ഷകരും പ്രവാസികളും ഏറെയുളള കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലാണ് പതിവായി ഏറ്റുമുട്ടുന്നത്. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും കിടങ്ങൂരില്‍ ബിജെപി ഭരണവുമാണ്. 

ENGLISH SUMMARY:

Monce Joseph is a prominent leader who has consistently won elections and reached the top of the Kerala Congress party. He has been the MLA for Kaduthuruthy, a constituency where Kerala Congress factions often clash, since 1996.