pinarayi-vijayan-031

ലോക്സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ഗാന്ധി കാര്യവിവരമില്ലാത്ത ആളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശികനേതാവിന്‍റെ കാര്യവിവരം പോലും ദേശീയ നേതാവിനില്ല. ഒരുകാര്യവും നേരെ ചൊവ്വെ മനസിലാക്കാനുള്ള കഴിവ് രാഹുല്‍ഗാന്ധിക്കില്ല. രാഹുല്‍ ഗാന്ധി കണ്ടാലും െകാണ്ടാലും പഠിക്കില്ല. രാഹുല്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ബി ടീമായാണ്. 

 

ബിജെപിയെ സാഹായിക്കുന്ന സമീപനമാണ് എടുക്കുന്നത്. ഇത്രമാത്രം അധപതനം കോണ്‍ഗ്രസിന്‍റെ ആദരണീയനായ നേതാവിനുണ്ടാകുന്നത് എങ്ങനെ എന്ന് ഒരുകാലത്തും മനസിലാകുന്നില്ല. രാഹുല്‍ ഗാന്ധിയുടെ സി.പി.എം. – ബി.ജെ.പി. ഡീല്‍ ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

 

അതേസമയം, എല്ലാപാര്‍ട്ടിയിലുള്ളവരും വിമര്‍ശനത്തില്‍ അന്തസ് പാലിക്കണമെന്ന് മുഖ്യമന്ത്രി. പൊതുരംഗത്തുള്ള സ്ത്രീകളെ ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് തെറ്റാണ്. കെ.സി വേണുഗോപാല്‍ ഇരുന്ന വേദിയിലാണ് വനിതയെ അപമാനിക്കുന്ന പരാമര്‍ശമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. യു.പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan has launched a sharp attack on Congress leader Rahul Gandhi, accusing him of lacking basic understanding and acting as a “B team” of the BJP. The remarks came in response to Rahul Gandhi’s allegations of a CPM–BJP deal, intensifying the ongoing political confrontation between the Left and the Congress.